തിരുവനന്തപുരം: പ്രതിഷേധങ്ങള്‍ക്കു പിന്നാലെ പ്ലസ് വണ്‍ പ്രതിസന്ധി പരിഹരിക്കാന്‍ കാസര്‍കോട്ടും മലപ്പുറത്തും താല്‍ക്കാലിക അധിക ബാച്ചുകള്‍ അനുവദിച്ച് സര്‍ക്കാര്‍. മലപ്പുറത്ത് 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 ബാച്ചുകളും കാസര്‍കോട്ട് 18 സ്‌കൂളുകളിലായി 18 ബാച്ചുകളുമാണ് അനുവദിച്ചത്. പാലക്കാടും കോഴിക്കോടും അധിക ബാച്ചുകള്‍ അനുവദിച്ചില്ല. മലപ്പുറത്ത് ഹ്യൂമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്‌സ് കോമ്പിനേഷനില്‍ 61 ബാച്ചുകളുമാണ് അനുവദിച്ചത്. ഒരു സയന്‍സ് ബാച്ച് പോലും അനുവദിച്ചിട്ടില്ല. കാസര്‍കോട് ജില്ലയില്‍ ഒരു സയന്‍സ് ബാച്ചും നാല് ഹ്യൂമാനിറ്റീസ് ബാച്ചുകളും 13 […]Read More