Cancel Preloader
Edit Template

Tags :Malappuram

Kerala

ജാഗ്രത! ഈ വർഷം മലപ്പുറത്ത് മാത്രം പിടിയിലായത് 678

മലപ്പുറം: നിരത്തിലെ നിയമം ശക്തമായിട്ടും സംസ്ഥാനത്ത് റോഡ് അപകടങ്ങൾ തുടരുകയാണ്. എ ഐ ക്യാമറകൾ മുതലുള്ള ആധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് നിയമലംഘകരെ പിടികൂടുന്നതിനിടയിലാണ് അപകടങ്ങൾ കുറവില്ലാതെ തുടരുന്നത്. മലപ്പുറം ജില്ലയിൽ ഈ വർഷം മാത്രം മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത് 678 കുട്ടി ഡ്രൈവർമാരാണ്. പലരും രക്ഷിതാക്കളുടെ കണ്ണുവെട്ടിച്ചാണ് നിരത്തിലിറങ്ങുന്നത്. പ്രവാസി കുടുംബങ്ങളിൽ വാഹനം രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ പേരിലാണെങ്കിലും മിക്കപ്പോഴും ഉപയോഗിക്കുന്നത് കുട്ടിഡ്രൈവർമാരാണ്. വാഹനം നൽകുന്ന രക്ഷിതാക്കൾക്ക് 25,000 മുതൽ 35,000 വരെയാണ് പിഴ. പിഴ കോടതിയിലാണ് […]Read More

Kerala Politics

മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്: സന്ദീപ് വാര്യര്‍

മലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ സന്ദര്‍ശനത്തിനായി പാണക്കാട്ടെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. കുഞ്ഞാലിക്കുട്ടി ഉള്‍പെടെ ലീഗ് നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം, പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്. മലപ്പുറവുമായി പൊക്കിള്‍ കൊടി ബന്ധമാണെന്ന് കൂടിക്കാഴിചക്ക് ശേഷം സന്ദീപ് പ്രതികരിച്ചു. […]Read More

Health Kerala

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു; മലപ്പുറം സ്വദേശിക്ക് രോഗം

മലപ്പുറം: കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു. മലപ്പുറത്ത് എംപോക്‌സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് എം പോക്സ് സ്ഥിരീകരിക്കുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ കേസാണിത്. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ആരോഗ്യ […]Read More

Kerala

സ്‌കൂൾ പരിസരങ്ങളിൽ മൂന്ന് ദിവസത്തെ വാഹന പരിശോധന: മലപ്പുറത്ത്

മലപ്പുറം: സ്‌കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് മലപ്പുറം ജില്ലയിൽ നടത്തിയ വാഹന പരിശോധനയിൽ 203 കേസുകൾ രജിസ്റ്റർ ചെയ്തു. ആഗസ്റ്റ് ആറ് മുതലാണ് ജില്ലാ പൊലീസ് പരിശോധന നടത്തിയത്. നിയമലംഘനം നടത്തിയ 243 വാഹനങ്ങൾ പിടിച്ചെടുത്തു. ഹെൽമറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 2046 പേർക്കെതിരെയും മൂന്നു പേരുമായി വാഹനം ഓടിച്ചതിന് 259 പേർക്കെതിരേയും ഡ്രൈവിങ് ലൈസൻസ് ഇല്ലാതെ ഇരുചക്ര വാഹനമോടിച്ച 18 വയസ്സിന് താഴെയുള്ള 15 പേർക്കെതിരേയും നടപടി സ്വീകരിച്ചു. നിയമലംഘനം നടത്തിയ വാഹനത്തിന്റെ ഉടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. […]Read More

Health Kerala

നിപ ബാധ സംശയം; ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക്, പ്രോട്ടോകോൾ

തിരുവനന്തപുരം: മലപ്പുറത്ത് നിപ വൈറസ് സംശയിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. അന്തിമ ഫലത്തിനായി കാത്തിരിക്കുന്നു. നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ രാവിലെ തന്നെ ആരംഭിച്ചിരുന്നു. നിപ നിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം രൂപീകരിച്ച എസ്.ഒ.പി. അനുസരിച്ചുള്ള കമ്മിറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നേരിട്ട് മലപ്പുറത്തെത്തിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. ഇതിനായി ആരോഗ്യ മന്ത്രി മലപ്പുറത്തേക്ക് പുറപ്പെട്ടു. വൈകിട്ട് […]Read More

Kerala

പ്ലസ് വൺ പ്രവേശനം ; മലപ്പുറത്ത് 16881 പേർക്ക്

മലപ്പുറം: പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധി തുടരുന്നു. മലപ്പുറത്ത് ഇനിയും സീറ്റ് വേണ്ടത് 16881 പേർക്കാണ്. സപ്ലിമെന്ററി അലോട്ട്മെന്റ് അപേക്ഷകരുടെ എണ്ണം പ്രസിദ്ധീകരിച്ചതോടെയാണ് ഈ കണക്ക് പുറത്തുവന്നത്. മലപ്പുറത്തു ഇനി ബാക്കി ഉള്ള സീറ്റുകൾ 6937 ആണ്. അതായത് പതിനായിരത്തിലേറെ സീറ്റുകൾ ഇനിയും കണ്ടെത്തണം. എന്നാൽ 7000 ത്തോളം പേർക്കാണ് സീറ്റ് വേണ്ടത് എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞത്. അപേക്ഷകരുടെ എണ്ണം നോക്കി കൂടുതൽ താത്ക്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നാണ് സർക്കാർ പറഞ്ഞിരുന്നത്. പക്ഷേ എല്ലാവർക്കും സീറ്റ് കിട്ടുമോയെന്ന […]Read More

Kerala Weather

മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്; 7 ജില്ലകളില്‍ ഓറഞ്ച്

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ-വടക്കൻ കേരളത്തിൽ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ (23-06-2024) കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് […]Read More

Kerala

മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രം ; മന്ത്രി

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ ഒഴിവുണ്ട്. ഇനി രണ്ട് അലോട്ട്മെന്‍റ് കൂടിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ രാഷ്ട്രീയ പ്രേരിതമായ സമരമാണ് നടക്കുന്നത്. ആദ്യ അലോട്ട്മെന്‍റ് കഴിയുമ്പോൾ തന്നെ സമരം തുടങ്ങി. കണക്ക് വച്ച് സമരക്കാരോട് സംസാരിക്കാൻ തയാറാണ്. സംഘർഷ സാഹചര്യത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോകരുതെന്നും വി ശിവൻകുട്ടി പറഞ്ഞു. പ്ലസ് […]Read More

Kerala

മലപ്പുറത്ത് യുവതിയെ വീട്ടില്‍ക്കയറി കൂട്ടബലാത്സംഗം ചെയ്തു

മലപ്പുറം വളാഞ്ചേരിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് വിധേയമാക്കിയതായി പരാതി. മൂന്ന് ദിവസം മുന്നേ രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി.സംഭവത്തിന് ശേഷം കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്ന യുവതിയോട് സുഹൃത്തുക്കള്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെയാണ് സംഭവ വിവരം പുറത്തറിഞ്ഞത്. പിന്നീട് സുഹൃത്തുക്കള്‍ തന്നെയാണ് വിഷയം പൊലീസില്‍ അറിയിച്ചതും. പൊലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടു പേര്‍ പിടിയിലായതായാണ് സൂചന. മറ്റൊരാള്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. സംഭവത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം അറസ്റ്റിലേക്ക് കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. […]Read More

Health Kerala

മഞ്ഞപ്പിത്തം ബാധിച്ച് മലപ്പുറത്ത് രണ്ട് മരണം; നാളെ അടിയന്തരയോഗം

മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് പേര്‍ മരിച്ചു. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി സക്കീര്‍, കാളികാവ് ചോക്കാട് സ്വദേശി ജിഗിന്‍ എന്നിവരാണ് മരിച്ചത്. ജില്ലയില്‍ രോഗം വ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ നാളെ അടിയന്തര യോഗം ചേരും. പോത്തുകല്‍ കോടാലിപൊയില്‍ സ്വദേശി ഇത്തിക്കല്‍ സക്കീറാണ് രാവിലെ മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പിന്നീട് കാളികാവ് സ്വദേശി ചന്ദ്രന്റെ മകന്‍ ജിഗിന്റെ (14) മരണവാര്‍ത്തയും വന്നു. ഭിന്നശേഷിക്കാരനായ കുട്ടി രോഗബാധയെ […]Read More