കോഴിക്കോട്: ദേശീയപാത നിർമാണത്തിന് മലാപ്പറമ്പ് ജങ്ഷനിൽ പുതിയ പരിഷ്കാരങ്ങൾ നിലവിൽവന്നു. ചൊവ്വാഴ്ച രാവിലെ മുതലാണ് പരിഷ്കാരങ്ങൾ നടപ്പാക്കിയത്. രാമനാട്ടുകര-വെങ്ങളം ദേശീയപാത ആറുവരിയാക്കുന്നതിന് ‘വെഹിക്കിൾ ഓവർ പാസ്’ നിർമിക്കുന്നതിനാണ് വാഹനനിയന്ത്രണം. ട്രാഫിക് സിഗ്നലിനുപകരം വാഹനങ്ങൾ ജങ്ഷനിലെ റൗണ്ട്എബൗട്ട് വലംവെച്ചാണ് കടന്നുപോകുന്നത്. 42 മീറ്റർ ചുറ്റളവിൽ റൗണ്ട് നിർമിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്. ചൊവ്വാഴ്ച രാവിലെയും വൈകീട്ടും ട്രാഫിക് അസി. പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ ട്രയൽ റൺ പരിശോധന നടത്തി. ശനിയാഴ്ചയോടെ കിടങ്ങുകുഴിക്കൽ പ്രവൃത്തി ആരംഭിക്കും. വൻ ഗതാഗതക്കുരുക്കായിരുന്നു പ്രതീക്ഷിച്ചതെങ്കിലും എല്ലാം […]Read More