കോഴിക്കോട് ബീച്ചിലെത്തിയ യുവതി യുവാക്കളെ ചൂലെടുത്ത് ഭീഷണിപ്പെടുത്തി ബിജെപിയുടെ വനിതാ സംഘടനയായ മഹിളാമോർച്ച. കോഴിക്കോട് വെസ്റ്റിഹില്ലിന് സമീപം കോന്നാട് ബീച്ചിലെത്തിയ യുവതി യുവാക്കളെയാണ് ചൂലെടുത്തെത്ത് ബിജെപി വെസ്റ്റ് ഹിൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള മഹിളാമോർച്ച പ്രവർത്തകർ ഭീഷണിപ്പെടുത്തിയത്. ഇനി ബീച്ചിലെത്തിയാൽ ചൂലെടുത്ത് അടിക്കുമെന്നായിരുന്നു ഇവരുടെ ഭീഷണി. ഇരുപതോളം സ്ത്രീകളാണ് ബീച്ചിൽ ചൂലെടുത്ത് എത്തിയത്. പ്രദേശത്ത് സാമൂഹിക വിരുദ്ധശല്യം രൂക്ഷമായിട്ടുണ്ടെന്നും ഇതിനാലാണ് നടപടിയെന്നുമാണ് ഇവരുടെ വിശദീകരണം.പ്രദേശത്ത് എത്തുന്നവർ മോശമായ പ്രവർത്തികളിൽ ഏർപ്പെടുകയാണെന്നും പോലീസിനെ അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്നും മഹിളമോർച്ച പ്രവർത്തകർ […]Read More