ന്യൂഡല്‍ഹി: മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ അതൃപ്തി അറിയിച്ചത്. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക് മുന്നില്‍ വെച്ച ലിസ്റ്റില്‍ അദ്ദേഹം തൃപ്തനല്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്രയിലെ ഒബിസി, ദലിത് സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് വിട്ടുനല്‍കുന്നതിലും രാഹുല്‍ അതൃപ്തി പ്രകടിപ്പിച്ചു. മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ‘ചില’ നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തി […]Read More