ഇടുക്കി ചിന്നക്കനാലില്‍ ഇറക്കത്തില്‍ ഇരുചക്ര വാഹനം അപകടത്തില്‍ പെട്ട് അമ്മയും നാലുവയസുള്ള മകളും മരിച്ചു. ബന്ധുവായ സ്ത്രീക്ക് പരുക്കേറ്റു. ചിന്നക്കനാല്‍ തിടീര്‍നഗര്‍ സ്വദേശി അഞ്ചലി (25), മകള്‍ അമേയ (4) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തില്‍ ഇരുചക്രവാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരുക്കേറ്റ സ്ത്രീയെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.Read More