അന്തിമ വോട്ടർ പട്ടികയായി; ആകെ 2,77,49,159 വോട്ടർമാർ, കന്നിവോട്ട് 5.3 ലക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക തയ്യാറായി. 2,77,49,159 വോട്ടർമാരാണ് ഈ അവസാന വോട്ടർപട്ടികയിൽ സംസ്ഥാനത്താകെയുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജനുവരി 22 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ നിന്ന് 6,49,833 വോട്ടർമാരുടെ വർധനവുണ്ട്. അതേസമയം വോട്ടർ പട്ടിക ശുദ്ധീകരണത്തിൽ 2,01,417 പേർ ഒഴിവായി. പട്ടികയിലുള്ള 18-19 പ്രായക്കാരായ കന്നിവോട്ടർമാർ 5,34,394 പേരാണ്. ആകെ വോട്ടർമാരിൽ 1,43,33,499 പേർ സ്ത്രീകളും 1,34,15293 […]Read More
Tags :Lok Sabha Elections
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പത്രികകളുടെ സൂക്ഷ്‌മ പരിശോധന ഇന്ന്. 20 ലോക്‌സഭാ മണ്ഡലങ്ങളിൽ നിന്നായി പത്രിക സമർപ്പിച്ചത് 290 പേർ. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായ വ്യാഴാഴ്ച 252 നാമനിർദേശ പത്രികകളാണ് സമർപ്പിക്കപ്പെട്ടത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിച്ചപ്പോൾ സംസ്ഥാനത്ത് വിവിധ ലോക്സഭാ മണ്ഡലങ്ങളിലായി 290 സ്ഥാനാർഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ആകെ 499 പത്രികകൾ ഇതുവരെ ലഭിച്ചു.ഏറ്റവും കൂടുതൽ സ്ഥാനാർഥികൾ നാമനിർദേശ പത്രികകൾ നൽകിയത് […]Read More
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ. തിരുവനന്തപുരത്ത് ത്രികോണ മത്സരമെന്ന് പൊതുവെ പറയുമെങ്കിലും സ്ഥിതി അതല്ലെന്നും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലെ സ്ഥിതി തന്നെയാകും ഇത്തവണയുമുണ്ടാകുകയെന്നും തരൂര്‍ വിശദീകരിച്ചു. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ വിലയിരുത്തൽ.എസ്ഡിപിഐ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെ കുറിച്ചും തരൂര്‍ പ്രതികരിച്ചു. എസ്ഡിപിഐ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രം പിന്തുണ പ്രഖ്യാപിച്ചതല്ലെന്നും മറ്റ് കാര്യങ്ങൾ പാർട്ടി നേതൃത്വം നേതൃത്വം വിശദീകരിക്കുമെന്നും […]Read More
കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കാനിരിക്കെ, മുകേഷ് എംഎൽഎ പത്രിക സമർപ്പിക്കുന്ന ആദ്യ സ്റ്റാർ സ്ഥാനാർഥിയാകും. കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയും സിനിമ നടനുമായ മുകേഷ് ഇന്ന് രാവിലെ പത്തരയോടെയാകും നാമനിർദ്ദേശപത്രിക സമർപ്പിക്കുക. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലുള്ള സിഐടിയു ഓഫീസിൽ നിന്ന് മുന്നണി നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം പത്രിക സമർപ്പിക്കാൻ പുറപ്പെടും. മത്സ്യത്തൊഴിലാളികളാണ് മുകേഷിന് കെട്ടിവയ്ക്കാനുള്ള തുക കൈമാറിയത്. കേരളത്തിൽ മത്സരിക്കുന്ന ഏറ്റവും കൂടുതൽ ദേശീയ ശ്രദ്ധയുള്ള രാഹുൽ ഗാന്ധി ഏപ്രില്‍ മൂന്നിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. അന്നേദിവസം […]Read More
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താൻ കൂപ്പൺ പിരിവുമായി കെപിസിസി. തീരുമാനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ്. കൂപ്പൺ അടിച്ച് ഉടൻ തന്നെ വിതരണം ചെയ്യും. പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നുള്ള എഐസിസി തീരുമാനത്തിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. സാമ്പത്തിക പ്രതിസന്ധി മൂലം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. സാധാരണഗതിയിൽ മൂന്നു ഘട്ടമായി ഹൈക്കമാൻ്റ് സ്ഥാനാർത്ഥികൾക്ക് സഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ […]Read More
കേരളത്തിൽ പ്രചാരണ ചൂടേറി. വയനാട്ടിൽ കെ സുരേന്ദ്രൻ ഇറങ്ങിയത് ദേശീയ നേതൃത്വത്തിന്‍റെ തീരുമാനപ്രകാരം. രാഹുലിനെതിരെ പരമാവധി വോട്ടു നേടുകയാണ് ബിജെപിയുടെ ലക്ഷ്യം. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് കനത്ത വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ടാണ് ബിജെപി ദേശീയ നേതൃത്വം കെ.സുരേന്ദ്രനെ വയനാട്ടിൽ ഇറക്കുന്നത്. പല പേരുകൾ പരിഗണിച്ചിരുന്ന കൊല്ലത്ത് ഒടുവിൽ നടൻ കൃഷ്ണകുമാറിനാണ് നറുക്ക് വീണത്. വയനാട് അടക്കമുള്ള നാല് മണ്ഡലങ്ങളിലേക്ക് കൂടി ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെയാണ് കേരളത്തിൽ മത്സര ചിത്രം പൂർത്തിയായത്. മത്സരിക്കില്ലെന്ന് പറഞ്ഞ് […]Read More
‘ കേരളത്തിൽ ഏപ്രിൽ 26ന് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിനെതിരെ കൂടുതല്‍ മുസ്ലീം സംഘടനകള്‍ രംഗത്ത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ പുന:പരിശോധിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ജുമുഅ ദിവസത്തെ വോട്ടെടുപ്പ്. തെരഞ്ഞെടുപ്പ് ചുമതലയുള്ള മുസ്‌ലിം ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും വലിയ പ്രയാസം സൃഷ്ടിക്കും. പോളിംഗ് എജന്‍റുമാരായ വിശ്വാസികൾക്കും അസൗകര്യമുണ്ടാക്കുന്നതാണ്. രാജ്യത്തിന്‍റെ ഉത്സവമായ തെരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റണം. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി ഇടപെടണമെന്നും കേരള മുസ് ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഓൺലൈനിൽ ചേർന്ന കാബിനറ്റ് മീറ്റിംഗിൽ […]Read More
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ 543 ലോക്‌സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്. കേരളത്തിൽ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രിൽ 26ന്. ജൂൺ നാലിന് വോട്ടെണ്ണല്‍ നടക്കും. 2024 ജൂൺ 16 വരെയാണ് നിലവിലെ ലോക്സഭയുടെ കാലാവധി. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം നാലു സംസ്ഥാന നിയമസഭകളിലേയ്ക്കും വോട്ടെടുപ്പ് നടക്കും. 26 നിയമസഭാ സീറ്റുകളിലേയ്ക്ക് ഉപതിരഞ്ഞെടുപ്പും നടക്കും. […]Read More
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളം തുടങ്ങി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീണര്‍ രാജ്കുമാര്‍ ആണ് പ്രഖ്യാപനം നടത്തുന്നത്. പുതുതായി ചുമതലയേറ്റ കമ്മീഷണര്‍മാരായ ഗ്യാനേഷ് കുമാറും, സുഖ്ബീര്‍ സിംഗ് സന്ധുവും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് നടത്താന്‍ പൂര്‍ണ സജ്ജമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.ജൂണ്‍ 16 വരെയാണ് ഇപ്പോഴത്തെ ലോക്‌സഭയുടെ കാലാവധി. 97 കോടി വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 47 കോടിയും സ്ത്രീ വോട്ടര്‍മാരാണ്. 1.8 കോടി കന്നിവോട്ടര്‍മാരും ഉണ്ട്. 10.5 ലക്ഷം പോളിംഗ് […]Read More