വൈറൽ ഹെപ്പറ്റൈറ്റിസ് അണുബാധകൾ പ്രതിദിനം 3500 ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യ സംഘടന. കരൾ വീക്കം, ക്ഷതം, ക്യാൻസർ എന്നിവയ്ക്ക് കാരണമായേക്കാവുന്ന ഒരു പകർച്ചവ്യാധിയായ വൈറൽ ഹെപ്പറ്റൈറ്റിസ് ആഗോളതലത്തിൽ മരണത്തിൻ്റെ രണ്ടാമത്തെ കാരണമായി മാറിയിരിക്കുകയാണെമന്ന് റിപ്പോർട്ടിൽ പറയുന്നു. 187 രാജ്യങ്ങളിലായി ഈ അണുബാധ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം 2019-ൽ 1.1 ദശലക്ഷത്തിൽ നിന്ന് 2022-ൽ 1.3 ദശലക്ഷമായി ഉയർന്നതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിൽ 83 ശതമാനം മരണങ്ങളും ഹെപ്പറ്റൈറ്റിസ് ബി മൂലവും 17 ശതമാനം ഹെപ്പറ്റൈറ്റിസ് സി മൂലവുമാണ്. […]Read More