തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജി വച്ചതിന് പിന്നാലെ പ്രതികരിച്ച് സംവിധായകന്‍ രഞ്ജിത്ത്. ഈ ആരോപണം തനിക്ക് ഏറ്റിട്ടുള്ള വലിയ ഡാമേജ് ആണ്. അതിനെതിരെ നിയനടപടിയുമായി മുന്നോട്ട് പോകും. നിയനടപടികള്‍ പൂര്‍ത്തിയാകുന്ന ഒരു ദിവസം വരും. സത്യം ലോകം അറിയും. ഔദ്യോഗിക സ്ഥാനത്ത് ഇരുന്നു കൊണ്ടല്ല നിയമപോരാട്ടം നടത്തേണ്ടത്, അതുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്നും രഞ്ജിത്ത് പറയുന്നു. ”എനിക്കെതിരെ നിന്ദ്യമായ രീതിയില്‍ ഒരു ആരോപണം ഉയര്‍ത്തിയിരിക്കുകയാണ് ബംഗാളി ചലച്ചിത്ര നടി ശ്രീമതി ശ്രീലേഖ മിത്ര. […]Read More