ദില്ലി:ലെബനോനിലുണ്ടായ പേജർ സ്ഫോടനങ്ങളിൽ പരിക്കേറ്റ ഇരുന്നൂറിലേറെ പേരുടെ നില ഗുരുതരം. കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി ഉയര്‍ന്നു. ഇസ്രയേലിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ലെബനോൻ വ്യക്തമാക്കി. ഭീഷണിക്ക് പിന്നാലെ ഇസ്രയേലിൽ സുരക്ഷ ശക്തമാക്കി. ടെൽ അവീവിലേക്കുള്ള സർവീസുകൾ നിർത്തിവച്ച് വിമാന കമ്പനികള്‍ നിര്‍ത്തിവെച്ചു. 2800ലധികം പേര്‍ക്കാണ് സ്ഫോടനങ്ങളിൽ പരിക്കേറ്റത്. ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഇന്നലെ ഒരേസമയം പൊട്ടിത്തെറിച്ചത്.ഇറാൻ പിന്തുണയുള്ള ലെബനീസ് സായുധ സംഘമായ ഹിസ്ബുല്ല ഉപയോഗിക്കുന്ന ആയിരക്കണക്കിന് പേജർ യന്ത്രങ്ങളാണ് ഒരേസമയം പൊട്ടിത്തെറിച്ചത്. ആസൂത്രിത […]Read More