തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ മത്സരം എല്‍.ഡി.എഫും ബി.ജെ.പിയും തമ്മിലെന്ന് ഇടതുസ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. പ്രചാരണം തുടങ്ങിയ സമയത്തെ ചിത്രമല്ല ഇപ്പോഴുള്ളത്. ശശി തരൂര്‍ ചിത്രത്തില്‍ ഇല്ല. മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെ തരൂരിനെ കൈവിട്ടു. തരൂരിനുള്ള യുഡിഎഫ് വോട്ടു ചോരുമെന്ന് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നിലവിലെ എംപി ശശി തരൂരിനെക്കുറിച്ച് ജനങ്ങള്‍ക്ക് മതിപ്പില്ല. അദ്ദേഹത്തിനുള്ള പിന്തുണ കൊഴിഞ്ഞു പോയിക്കൊണ്ടിരിക്കുകയാണ്. തരൂരില്‍ നിന്നും കൊഴിയുന്ന വോട്ടുകള്‍ സ്വാധീനിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ നിലവില്‍ കുറച്ചുകൂടി മുന്നില്‍ നില്‍ക്കുന്നത് ബിജെപിയാണെന്ന് പന്ന്യന്‍ […]Read More