കൂടരഞ്ഞി: ജനവാസ കേന്ദ്രമായ കൂടരഞ്ഞി പെരുമ്പൂള കൂറിയോട് വളർത്തുമൃഗങ്ങളായ ആടിനെയും നായെയും പുലി പിടികൂടിയതായി നാട്ടുകാർ. നായ് അപ്രത്യക്ഷമായ സ്ഥലത്ത് രക്തക്കറ കണ്ടെത്തി. ജോസഫ് പൈക്കാട്ടിന്റെ ആടിനെയാണ് കാണാതെയായത്. തോമസ് എക്കാലയുടെ വളർത്തുനായാണ് അപ്രത്യക്ഷമായത്. സംഭവ സ്ഥലം പീടികപാറ സെക്ഷൻ ഓഫിസർ പി. സുബീറിന്റെ നേതൃത്വത്തിൽ ആർ.ആർ.ടി ടീം പരിശോധിച്ചു. പ്രദേശത്ത് വനം വകുപ്പ് കാമറയും സ്ഥാപിച്ചു. പുലി ഭീതിയിൽ പ്രദേശവാസികൾ ആശങ്കയിലാണെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജോണി വാണി പ്ലാക്കൽ പറഞ്ഞു. പുലർച്ച റബർ ടാപ്പിങ്ങിന് പോകുന്നവർ […]Read More