Cancel Preloader
Edit Template

Tags :Ksrtc employe

Kerala

ബസിന്റെ സമയം ചോദിച്ച യാത്രക്കാരനെ റോഡിൽ വലിച്ചിഴച്ച് മർദ്ദിച്ച്

കൊല്ലത്ത് ബസിന്റെ സമയം ചോദിച്ച യാത്രക്കാരന് കെഎസ്ആർടിസി ജീവനക്കാരൻ്റെ മർദനം. കൊട്ടാരക്കര സ്വദേശി ഷാജിമോനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഡിപ്പോ ഗാർഡ് സുനിൽകുമാറിനെ പൊലീസ് അറസ്‌റ്റു ചെയ്‌തു. കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം ലിങ്ക് റോഡിൽ തിങ്കളാഴ്ചയായിരുന്നു മർദ്ദനം. രാത്രി 12 ന് ബസ് സ്‌റ്റാൻഡിലെത്തിയ ഷാജിമോൻ ആറ്റിങ്ങലിലേക്ക് പോകുന്ന ബസിൻ്റെ സമയം തിരക്കി. ബോർഡ് നോക്കെടാ എന്നായിരുന്നു കെഎസ്ആർടിസി ജീവനക്കാരൻ്റെ മറുപടി. പിന്നാലെ വാക്കേറ്റമായി.പ്രകോപിതനായ സുനിൽകുമാർ അസഭ്യം പറഞ്ഞ് ഷാജിമോനെ റോഡിലേക്ക് വലിച്ചിട്ട് മർദ്ദിച്ചു. മറ്റൊരു യാത്രക്കാരൻ മർദന […]Read More