തിരുവനന്തപുരം: ഊര്‍ജ പദ്ധതികള്‍ക്ക് കീഴില്‍ വിതരണം ചെയ്യേണ്ടിയിരുന്ന ബള്‍ബുകള്‍ വിറ്റഴിക്കാനൊരുങ്ങി കെഎസ്ഇബി. ആയിരക്കണക്കിന് ബള്‍ബുകളാണ് പദ്ധതി പ്രകാരം വിതരണം ചെയ്യാതെ കെഎസ്ഇബിയില്‍ കെട്ടിക്കിടക്കുന്നത്.ഫിലമെന്റ് രഹിത കേരളം പദ്ധിതയുടെ ഭാഗമായി 1.17 കോടി ഒമ്പത് വാട്‌സിന്റെ ബള്‍ബുകളില്‍ 2.19ലക്ഷം ബള്‍ബുകള്‍ ഇപ്പോഴും വിറ്റുപോവാതെ കെട്ടിക്കിടക്കുകയാണ്. ഇതിന് പിന്നാലെ ഡൊമസ്റ്റിക് എഫിഷ്യന്റ് ലൈറ്റിങ് പ്രോഗ്രാമിന് (ഡിഇഎല്‍പി) കീഴില്‍ വിതരണത്തിനായി വാങ്ങിയ 81,000 എല്‍ഇഡി ബള്‍ബുകളും വിവിധ കെഎസ്ഇബി ഓഫിസുകളിലായി കെട്ടിക്കിടക്കുകയാണ്. കെഎസ്ഇബി വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്നോട്ടുവച്ച ഫിലമെന്റ് രഹിത കേരളം […]Read More
Tags :Kseb
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കുത്തനെകൂട്ടാനുള്ള കെ.എസ്.ഇ.ബിയുടെ അപേക്ഷയിൽ അനുകൂല തീരുമാനമെടുക്കാനൊരുങ്ങി റഗുലേറ്ററി കമ്മിഷൻ. നവംബർ ഒന്നു മുതൽ നിരക്കുവർധന പ്രാബല്യത്തിൽ വരുത്താനാണ് കമ്മിഷൻ നീക്കം. എന്നാൽ ഉപതെരഞ്ഞെടുപ്പുകൾ നവംബർ 13ന് നടക്കാനിരിക്കെ വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് സർക്കാർ. പൊതുജന അഭിപ്രായം കേട്ടതിനുശേഷമാണ് ഇരുട്ടടിക്ക് റഗുലേറ്ററി കമ്മിഷൻ തീരുമാനമെടുത്തത്. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഉപതെരഞ്ഞെടുപ്പിനുശേഷം നിരക്കു വർധിപ്പിക്കാമെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യം ചീഫ് സെക്രട്ടറി റഗുലേറ്ററി കമ്മിഷനെ അറിയിക്കും. നിലവിലെ താരിഫ് കഴിഞ്ഞ വർഷം നവംബർ […]Read More
കുന്ദമംഗലം: അസൗകര്യത്താൽ വീർപ്പുമുട്ടുന്ന കെ.എസ്.ഇ.ബി കട്ടാങ്ങൽ സെക്ഷൻ ഓഫിസിന് പുതിയ കെട്ടിടം നിർമിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിയമസഭയിൽ പറഞ്ഞു. കുന്ദമംഗലം സെക്ഷൻ ഓഫിസിനും സ്വന്തം കെട്ടിടം നിർമിക്കും. പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇരു സെക്ഷൻ ഓഫിസുകളും സ്വന്തമായ കെട്ടിടങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബി ഓഫിസ് കുന്ദമംഗലം സബ്സ്റ്റേഷന് കോമ്പൗണ്ടില്‍ 9.5 സെന്റ് സ്ഥലം സെക്ഷന്‍ ഓഫിസ് കെട്ടിട നിര്‍മാണത്തിന് ഡിസ്ട്രിബ്യൂഷന്‍ […]Read More
ഉപഭോക്താക്കളിൽ നിന്ന് സ്വീകരിച്ചിട്ടുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റിന് 6.75 ശതമാനം എന്ന നിരക്കിൽ പലിശ ലഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇത് എല്ലാ ഉപഭോക്താക്കൾക്കും മെയ് – ജൂൺ – ജൂലൈ മാസങ്ങളിലെ ബില്ലിൽ കുറവ് ചെയ്ത് നൽകും. വൈദ്യുതി കണക്ഷൻ എടുക്കമ്പോള്‍ കണക്റ്റഡ് ലോഡ് അനുസരിച്ചും, താരിഫ് കാറ്റഗറി അനുസരിച്ചും ക്യാഷ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടതുണ്ട്. ഇലക്ട്രിസിറ്റി സപ്ലൈ കോഡിലെ ചട്ടം 67(6) പ്രകാരം, ദ്വൈമാസ ബിൽ നൽകപ്പെടുന്ന ഉപഭോക്താവിന്, ശരാശരി പ്രതിമാസ ബിൽ തുകയുടെ മൂന്ന് ഇരട്ടിയും പ്രതിമാസ […]Read More
തിരുവനന്തപുരം ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈദ്യുതി പോസ്റ്റുകൾക്കും ലൈനുകൾക്കും കാര്യമായ നാശനഷ്ടമുണ്ടായതായി കെ.എസ്.ഇ.ബി അറിയിച്ചു. ജില്ലയിലെ ഒൻപത് സെക്ഷൻ ഓഫീസുകളുടെ പരിധിയിലാണ് നാശനഷ്ടങ്ങൾ. തിരുവല്ലം, വിഴിഞ്ഞം, കോട്ടുകാൽ, കല്ലിയൂർ, പൂഴിക്കുന്ന്, കമുകിൻതോട്, കാഞ്ഞിരംകുളം, പാറശ്ശാലസ ഉച്ചക്കട എന്നീ സെക്ഷൻ പരിധികളിൽ മരങ്ങൾ ലൈനുകൾക്ക് മുകളിലേക്ക് കടപുഴകി വീണും മരച്ചില്ലകൾ ലൈനിൽ പതിച്ചും വൈദ്യുതി വിതരണ ശൃംഖലയ്ക്ക് കനത്ത നാശനഷ്ടമുണ്ടായതായി അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. 109 വൈദ്യുതി പോസ്റ്റുകളാണ് കഴിഞ്ഞ ദിവസം തകർന്നത്. 120 പോസ്റ്റുകൾ […]Read More
മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗുണകരമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. 10 മുതല്‍ 15 മിനിറ്റ് വരെ മാത്രമാണ് വൈദ്യുതി നിയന്ത്രണം. വന്‍കിട വ്യവസായികളില്‍ ചെറിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നത്. മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ഗാർഹിക ഉപയോക്താക്കളെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മണ്ണാർക്കാട് മേഖലയിൽ ഇന്നലെ തുടങ്ങിയ നിയന്ത്രണം ഗുണം കണ്ടു. ഒരൊറ്റ ദിവസം കൊണ്ട് 200 മെഗാവാട്ട് കുറഞ്ഞുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. താനും വൈദ്യുതി […]Read More
കൊച്ചി കോര്‍പ്പറേഷന്‍ ഫോര്‍ട്ട് കൊച്ചി സോണല്‍ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. 2 ലക്ഷം രൂപയുടെ കുടിശിക അടയ്ക്കാത്തതിനാലാണ് നടപടിയെന്ന് കെഎസ്ഇബി വ്യക്തമാക്കി.ഒപ്പ്ം ഓഫീസിനോട് ചേര്‍ന്നുള്ള കുടുംബശ്രീ, ഹെല്‍ത്ത് ഓഫീസുകളിലെയും ഫ്യൂസ് ഊരിമാറ്റി. ഫ്യൂസ് ഊരിയതോടെ കോര്‍പറേഷന്‍ ഓഫീസില്‍ ഫാന്‍ പോലും ഇടാന്‍ സാധിക്കാത്ത സ്ഥിതിയായി. പണമടച്ച് വൈദ്യുതി ബന്ധം എത്രയും വേഗം പുനഃസ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയതായി കൊച്ചി കോര്‍പറേഷന്‍ അറിയിച്ചു. പണമില്ലാത്തതല്ല ബില്ല് അടക്കാതിരിക്കാന്‍ കാരണമെന്നും സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് വൈകിയതാണെന്നും വൈകാതെ പരിഹരിക്കുമെന്നും മേയര്‍ […]Read More
വൈദ്യുതി കുടിശ്ശികയായതോടെ പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. എട്ടു മാസത്തെ കുടിശ്ശികയായി അറുപതിനായിരം രൂപയിൽ അധികം തുകയാണ് പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസിന് അടയ്ക്കാനുളളത്. തുക അടയ്ക്കാതായതോടെ ഇന്ന് രാവിലെയാണ് കെഎസ്ഇബി ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. 108 സ്കൂളുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന ഓഫീസിലെ വൈദ്യുതിയാണ് വിച്ഛേദിച്ചത്.Read More
ചൂട് ക്രമാതീതമായി കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ കൂടി. ഏത് സമയവും സംസ്ഥാനം ഒരു വൈദ്യുതി പ്രതിസന്ധിയിലേക്ക് പോകാമെന്നാണ് നിലവിൽ കേരളത്തിലെ സ്ഥിതി. ഇന്നലെ 11.17 കോടിയൂണിറ്റ് വൈദ്യുതിയാണ് കേരളം ഉപയോഗിച്ചത്. പീക്ക് സമയത്തെ ആവശ്യകത 5493 മെഗാവാട്ട് എന്ന പുതിയ റെക്കോർഡിലെത്തിയിട്ടുണ്ട്.പാലക്കാട് കഴിഞ്ഞ ദിവസം താപനില 45 ഡിഗ്രി കടന്നിരുന്നു. ഇടുക്കി, വയനാട് ജില്ലകളിൽ ഒഴികെ മുഴുവൻ ജില്ലകളിലും പതിനാലാം തീയതി വരെ യെല്ലോ അലർട്ടാണ്. പാലക്കാട് ജില്ലയിൽ 41 ഡിഗ്രി വരെ താപനില […]Read More
കിഴക്കമ്പലം: പള്ളിക്കര മുതൽ കരിമുകൾ ,ഉരുട്ടു മുക്ക് മോറക്കാല കിഴക്ക് – പടിഞ്ഞാറ്, അമ്പലപ്പടി, വെമ്പിള്ളി, പെരിങ്ങാല, പോത്തനാംപറമ്പ്, തണ്ണാംകുഴി, പിണർമുണ്ട സൗത്ത്, നോർത്ത്, പാടത്തിക്കര കവല,തുരുത്ത്, പള്ളിമുകൾ തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ രാപ്പകൽ വ്യത്യാസമില്ലാതെ നിരന്തരമായ വൈദ്യുതി തടസ്സവും, വോൾട്ടേജ് ക്ഷാമവും പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കിഴക്കമ്പലം കെ.എസ്സ് ഇ. ബി സെക്ഷൻ ഓഫീസിനു മുന്നിൽ “നിൽപ്പ് സമരം” സംഘടിപ്പിച്ചു. പള്ളിക്കര പൗരസമിതിയുടെ നേതൃത്വത്തിലായിരുന്നു സമരം. ഉപഭോക്താക്കളുടെ ദീർഘനാളത്തെ ആവശ്യങ്ങളായിരുന്നിട്ടു പോലും അധികാരികൾ കണ്ണു തുറക്കാത്തതിനാലാണ് ഇത്തരം ഒരു […]Read More