Cancel Preloader
Edit Template

Tags :KP Kunhikannan passed away

Kerala Politics

കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കാസര്‍കോട്: കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.പി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. ഉദുമ മുന്‍ എം.എല്‍.എയാണ്. അപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏഴാം തീയതിയാണ് കുഞ്ഞിക്കണ്ണന്‍ സഞ്ചരിച്ചിരുന്ന വാഹനം കണ്ണൂരില്‍ വെച്ച് അപകടത്തില്‍പ്പെട്ടത്. വാരിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ രണ്ടു ദിവസമായി വെന്റിലേറ്ററിലായിരുന്നു. ദീര്‍ഘകാലം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്നു. കെ.കരുണാകരന്‍ ഡി.ഐ.സി രൂപീകരിച്ചപ്പോള്‍ കുഞ്ഞിക്കണ്ണനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. 1987 ലാണ് കുഞ്ഞിക്കണ്ണന്‍ നിയമസഭയില്‍ ഉദുമ മണ്ഡലത്തെ പ്രതിനിധീകരിച്ചത്.Read More