കോഴിക്കോട് മണ്ണൂരിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം. നിരവധിപ്പേർക്ക് പരുക്കേറ്റു. കൊല്ലം കൊട്ടുക്കൽ ആലംകോട് മനു ഭവനിൽ മോഹൻദാസിന്റെ മകൻ അമൽ (28) ആണ് മരിച്ചത്. തിരുവന്തപുരത്ത് നിന്ന് ഉഡുപ്പിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് മറിഞ്ഞത്. പുലർച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ 18 പേർക്ക് പരുക്കേറ്റതായാണ് പ്രാഥമിക നിഗമനം. പരുക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബസിൽ 27 യാത്രകാരും 3 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. […]Read More
Tags :Kozhikode
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് മെഷീനില്‍ ക്രമക്കേടുണ്ടെന്ന രീതിയില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. മണ്ഡലത്തിലെ പതിനേഴാം നമ്പര്‍ ബൂത്തില്‍ ഒരു ചിഹ്നത്തില്‍ ചെയ്ത വോട്ട് മറ്റൊരു ചിഹ്നത്തില്‍ പതിയുന്നു എന്ന വോട്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ ടെസ്റ്റ് വോട്ടില്‍ പരാതി ശരിയല്ലെന്ന് ബോധ്യമായിട്ടുണ്ട്. തെറ്റായ പരാതി ഉന്നയിച്ച വോട്ടര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. കോഴിക്കോട് നോര്‍ത്ത് നിയോജക മണ്ഡലത്തിലെ എണ്‍പത്തി മൂന്നാം നമ്പര്‍ ബൂത്തില്‍ സമാനമായ പരാതി ഉന്നയിക്കപ്പെട്ടുവെങ്കിലും […]Read More
പയ്യോളിയില്‍ ട്രെയിന്‍ തട്ടി ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. പുരുഷനാണ് മരിച്ചയാള്‍. ഇന്നു രാവിലെ ആറരയ്ക്കു മലബാര്‍ എക്‌സ്പ്രസ് ആണ് തട്ടിയത്. റെയില്‍വേ ഗേറ്റിനു സമീപം മൃതദേഹം ചിതറിയ നിലയിലായിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിക്കോടി സ്വദേശിയാണെന്നാണ് സംശയം.Read More
കോഴിക്കോട്: എലത്തൂരില്‍ ബാല വിവാഹമെന്ന് പരാതി, സംഭവത്തില്‍ തമിഴ്‍നാട് സ്വദേശിക്കെതിരെ കേസ്. പതിനഞ്ച് വയസുള്ള പെൺകുട്ടിയെ വിവാഹം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയെ ജൂവനൈല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. പതിനഞ്ച് വയസ് പ്രായമേ ഉള്ളൂ എന്ന് പെൺകുട്ടി തന്നെയാണ് മൊഴി നല്‍കിയിരിക്കുന്നത്. യുവാവും പെൺകുട്ടിയും കുടുംബമായി വെസ്റ്റ്ഹില്ലില്‍ ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. രേഖകൾ പരിശോധിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്ന് പോലീസ്. ചിത്രം : പ്രതീകാത്മകംRead More
കോഴിക്കോട്: പുതുപ്പാടിയിൽ ആംബുലന്‍സും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടു പേര്‍ക്ക് പരിക്ക്. കോഴിക്കോട് – വയനാട് പാതയിൽ പുതുപ്പാടിയിൽ ഇന്ന് രാവിലെയോടെയാണ് അപകടമുണ്ടായത്. ട്രാവലറിലും ആംബുലന്‍സിലും ഉണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ ആംബുലൻസിൽ ഉണ്ടായിരുന്നവർ കോഴിക്കോട് മെഡിക്കൽ മെഡിക്കൽ കോളേജിലാണ് പ്രവേശിച്ചിരിക്കുന്നത്. മറ്റുള്ളവർ മേപ്പാടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സുല്‍ത്താന്‍ ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന ആംബുലന്‍സും എതിരെ വരികയായിരുന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. ആംബുലന്‍സിൽ ഇടിച്ച ട്രാവലര്‍ നിയന്ത്രണം വിട്ട് സമീപത്തെ വൈദ്യുതി […]Read More
കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം. ദേവഗിരി സേവിയോ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളേജ് കാമ്പസിലെ കുട്ടികള്‍ മർദ്ദിച്ചത്. നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സേവിയോ സ്കൂളിലെ ഒമ്പതാം തരം പഠിക്കുന്ന കോവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ സമീപത്തെ മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കൂട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിച്ചത്. രണ്ട് കണ്ണിനും […]Read More
കോഴിക്കോട് ബൈക്ക് അപകടത്തിൽ പെട്ട് രണ്ട് യുവാക്കൾ മരിച്ചു. കോഴിക്കോട് സൗത്ത് കൊടുവള്ളിയിലാണ് സംഭവം. നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച ബൈക്ക് പൂര്‍ണമായും കത്തി. യാത്രക്കാരായ രണ്ട് യുവാക്കൾക്കും അപകടത്തെ തുടര്‍ന്ന് പൊള്ളലേറ്റിരുന്നതായി വ്യക്തമായി. ബൈക്കും പൂര്‍ണമായും കത്തിനശിച്ചു. മരിച്ച യുവാക്കളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. മരിച്ച രണ്ട് പേര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതാണ് മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ തടസമായത്.Read More
പുറത്തിറങ്ങാൻ പോലും പറ്റാത്ത ചൂടാണ് ഓരോ ദിവസവും വർദ്ധിച്ചു വരുന്നത്. വർദ്ധിച്ചുവരുന്ന ചൂടുകാരണം യാത്ര പോകാൻ മടിച്ചിരിക്കുകയാണോ? എങ്കിൽ ഈ കടുത്ത വേനലിലും മഞ്ഞുമൂടുന്ന കാഴ്ചകളുമായി സഞ്ചാരികളെ വിളിക്കുകയാണ് ഉറിതൂക്കി മല. കോഴിക്കോട് ജില്ലയിലാണ് ഉറിതൂക്കിമല. സാഹസികയാത്ര ഇഷ്ടപ്പെടുന്ന ആളുകൾക്ക് ആകർഷണീയമായ കാഴ്ചകൾ ഇവിടെയുണ്ട്.സമുദ്രനിരപ്പിൽ നിന്നും 2000ത്തോളം അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇടയ്ക്കിടെ വന്ന് മറഞ്ഞ് പോകുന്ന കോടമഞ്ഞും ഉയരംകൂടിയ കുന്നുകളും പാറക്കൂട്ടങ്ങളും നീർച്ചാലുകളും അരുവികളും പുൽമേടുകളുമെല്ലാമാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത്. അതു മാത്രമല്ല ഉറി […]Read More
കോഴിക്കോട് കുന്ദമംഗലത്ത് ചെത്തുകടവ് പുഴയില്‍ മൂന്ന് പേര്‍ മുങ്ങിമരിച്ചു. രണ്ട് സ്ത്രീകളും ഒരുകുട്ടിയുമാണ് മരിച്ചത്.കാരിപ്പറമ്പത്ത് മിനി, ആതിര, അദ്വൈത് എന്നിവരാണ് അപകടത്തില്‍പെട്ടത്. പുഴയില്‍ വീണ കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് സ്ത്രീകളും അപകടത്തില്‍ പെട്ടത്. പുഴയില്‍ കുളിക്കാനിറങ്ങിയതിനിടെയാണ് അപകടം. ഒരാളെ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പൊയ്യം പുളിക്കമണ്ണില്‍ കടവിലാണ് അപകടം. അതേ സമയം നിലമ്പൂര്‍ നെടുങ്കയത്ത് മുങ്ങിമരിച്ച വിദ്യാര്‍ത്ഥിനികളുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണു നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചത്. സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പിനെത്തിയ കുട്ടികളാണു കഴിഞ്ഞ ദിവസം […]Read More
യുഎല്‍ സൈബര്‍ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ഐഡിസിയുടെ സ്റ്റാര്‍ട്ട് അപ് ഇന്ക്യുബേഷന്‍ സെന്‍റര്‍ അടച്ചുപൂട്ടാന്‍ നീക്കം. ഈ മാസം അവസാനത്തോടെ ഇന്‍ക്യുബേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കാട്ടി കെഎസ്ഐഡിസി സ്റ്റാര്‍ട്ട് അപുകള്‍ക്ക് കത്ത് അയച്ചു. 20 കമ്പനികളിലെ നൂറോളം യുവസംരഭകരാണ് കെഎസ്ഐഡിസിയുടെ കത്ത് കിട്ടിയതോടെ പ്രതിസന്ധിയിലായത്. ഐടി രംഗത്ത് യുവസംരഭകരെ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2017ല്‍ കോഴിക്കോട്ടെ യുഎല്‍ സൈബര്‍ പാര്‍ക്കില്‍ കെഎസ്ഐഡിസി തുടക്കമിട്ട സാറ്റാര്‍ട്ട് അപ് ഇന്‍ക്യൂബേഷന്‍ സെന്‍ററാണ് അടച്ചുപൂട്ടുന്നത്. യുഎല്‍ സൈബര്‍ പാര്‍ക്കുമായി കെഎസ്ഐഡിസി ഉണ്ടാക്കിയ കരാര്‍ […]Read More