Cancel Preloader
Edit Template

Tags :Kozhikode

Kerala

കോഴിക്കോട് കെഎസ്ആർടിസി ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

കോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്. ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും ജോയ് മരിച്ചിരുന്നു. മാനന്തവാടിയിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസാണ് ഇദ്ദേഹത്തെ ഇടിച്ചുവീഴ്ത്തിയത്. പൊലീസ് ബസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.Read More

Kerala

കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസ് ;

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ഇന്ന് കോടതിയിൽ ഹാജരായേക്കും. തനിക്കെതിരായ കുറ്റം ചുമത്തൽ സംബന്ധിച്ച് വാദം ബോധിപ്പിക്കാൻ കൂടുതൽ സമയം ശ്രീറാം വെങ്കിട്ടരാമൻ തേടിയിരുന്നു. ഈ സമയം ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഇന്ന് കോടതിയിലെത്തുക. തിരുവനന്തപുരം ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിലാണ് ഹാജരാവുക. മൂന്നാം തവണയാണ് പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ വാദം ബോധിപ്പിക്കാൻ സമയം തേടിയത്. 2024 മാർച്ച് 30നും 2023 ഡിസംബർ 11നും കേസ് […]Read More

Blog

കോഴിക്കോട് ഒരു ദിവസം കൊണ്ട് പോയി വരാവുന്ന കുറച്ച്

യാത്ര പോകാൻ നമുക്ക് എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ട് കുറെ ദിവസം നീളുന്ന യാത്ര പോകാൻ കഴിയാത്തവർക്ക് ഇതാ കോഴിക്കോട് ഒറ്റ ദിവസം കൊണ്ട് പോയി വരാവുന്ന കുറച്ചു സ്ഥലങ്ങൾ പരിചയപ്പെടാം. ആദ്യത്തെ യാത്ര കുട്ടികൾക്കിഷ്ടമുള്ള സ്ഥലത്തേക്ക് തന്നെയാകാം. കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ ഉള്ള പ്ലാനിറ്റോറിയം. നിരവധി ശാസ്ത്രകാഴ്ചകളാണ് കുട്ടികൾക്ക് ഇവിടെ കാത്തിരിക്കുന്നത്. അണിഞ്ഞൊരുങ്ങി സഞ്ചാരികളെ കാത്തിരിക്കുകയാണ് കോഴിക്കോട് ബീച്ച്. നഗരത്തിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്തി ചേരാവുന്ന ഇടമാണ് ബീച്ച്. കൂടാതെ, പൈതൃകപദ്ധതികളായ കുറ്റിച്ചിറയും തളിയും […]Read More

Kerala

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി

കൊടുവള്ളിയില്‍ നിയന്ത്രണം വിട്ട ബസ് കടയിലേക്ക് ഇടിച്ചുകയറി നിരവധിപേര്‍ക്ക് പരുക്ക്. ഒരു കുട്ടിക്കും ബസ് ഡ്രൈവര്‍ക്കുമുള്‍പ്പെടെ 10 പേര്‍ക്കാണ് പരുക്കേറ്റത്. ഡ്രൈവറുടെ നില അതീവഗുരുതരമാണ്. രാവിലെ ഏഴു മണിയോടെ കൊടുവള്ളിക്കടുത്ത് മദ്‌റസ ബസാറിലാണ് സംഭവം. ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന സ്ലീപര്‍ ബസാണ് അപകടത്തില്‍ പെട്ടത്. ബസ് കോണ്‍ക്രീറ്റ് ബീം തകര്‍ത്ത് കടക്കുള്ളില്‍ പ്രവേശിക്കുകയായിരുന്നു. രണ്ടു ഇരുചക്രവാഹനങ്ങളും ബസിന്റെ അടിയില്‍പെട്ടിട്ടുണ്ട്. കഴിഞ്ഞ നാലുദിവസത്തിനിടെ കൊടുവള്ളി മദ്‌റസ ബസാറില്‍ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് […]Read More

Kerala

കോഴിക്കോട് രണ്ടുപേർ മുങ്ങി മരിച്ചു

കോഴിക്കോട് രണ്ടു പേര്‍ മുങ്ങി മരിച്ചു. കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ വീണ് 14കാരൻ മുങ്ങി മരിച്ചു. ആഴ്ചവട്ടം ദ്വാരകയിൽ ജയപ്രകാശിന്‍റെ മകൻ സഞ്ജയ് കൃഷ്ണ (14) ആണ് മരിച്ചത്. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു സഞ്ജയ് കൃഷ്ണ. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം. ഇതിനിടെ, കോഴിക്കോട് മാത്തോട്ടം കനാലില്‍ വീണ് കാണാതായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. […]Read More

Kerala

കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് അഞ്ച് കോടിയിലേറെ

കോഴിക്കോട് പുതിയങ്ങാടിയില്‍ വന്‍ മയക്ക് മരുന്ന് ശേഖരം പിടിച്ചെടുത്തു. അഞ്ച് കോടിയിലേറെ രൂപ വിലവരുന്ന സിന്തറ്റിക് ലഹരിവസ്തുക്കളാണ് പൊലീസും എക്സൈസും ചേര്‍ന്ന് പിടിച്ചത്. പുതിയങ്ങാടിയിലെ പള്ളിക്കണ്ടി എന്ന സ്ഥലത്തെ വാടകവീട്ടില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുള്ളത്. സംഭവസ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. 750 ഗ്രാം എം.ഡി.എം.എ, 80 എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയ സിന്തറ്റിക് ലഹരി വസ്തുക്കളാണ് പിടികൂടിയത് . ബെംഗളൂരുവില്‍ നിന്ന് നേരിട്ട് ഇവിടെയെത്തിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. […]Read More

Health Kerala

കോഴിക്കോട് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ്

സംസ്ഥാനത്ത് വെസ്റ്റ് നൈൽ പനി ബാധിച്ച് ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്. ഇടുക്കി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയായിരുന്നു മരണം. കോഴിക്കോട് വച്ചാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. വൃക്ക മാറ്റി വയ്ക്കൽ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിജയകുമാർ കോഴിക്കോട് തങ്ങിയിരുന്നത്. ഇതിനിടെ വെസ്റ്റ്നൈൽ പനി ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രോഗം കുറഞ്ഞതിനെ തുടർന്ന് സ്വദേശത്തെത്തി. എങ്കിലും വീണ്ടും സ്ഥിതി ഗുരുതരമായി. മരണ കാരണം […]Read More

Kerala

കോഴിക്കോട് ആംബുലന്‍സിന് തീ പിടിച്ചു; രോഗി വെന്തു മരിച്ചു

കോഴിക്കോട് നഗരത്തില്‍ ആംബുലന്‍സിന് തീപിടിച്ച് രോഗി വെന്തു മരിച്ചു. മൊടക്കല്ലൂര്‍ മൊബൈല്‍ യൂണിറ്റിന്റെ ആംബുലന്‍സ് ആണ് ട്രാന്‍സ്‌ഫോമറില്‍ ഇടിച്ച് കത്തിയത്. നാദാപുരം സ്വദേശി സുലോചന(56) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. നാദാപുരത്ത് നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗി സഞ്ചരിച്ച ആംബുലന്‍സാണ് കത്തിയത്. പുതിയപാലത്ത് വെച്ച് നിയന്ത്രണം വിട്ട ആംബുലന്‍സ് ട്രാന്‍സ്‌ഫോറിലേക്കും സമീപത്തെ കടയിലേക്കും ഇടിച്ചുകയറുകയായിരുന്നു. ആംബുലന്‍സില്‍ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്ത് വെച്ച് തന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന മറ്റുള്ളവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]Read More

Kerala

കടലിനടിയിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം

കടലിനടിയിലെ അത്ഭുത കാഴ്ചകളുമായി അണ്ടർ വാട്ടർ ടണൽ അക്വേറിയം നാളെ സരോവരത്തെ കാലിക്കറ്റ് ട്രേഡ് സെന്ററിൽ പ്രദർശനമാരംഭിക്കും. ആഴക്കടലിലെ ജീവജാലങ്ങൾ ഉൾപ്പെടെ വർണ വിസ്മയങ്ങളാണ് പ്രദർശനത്തിലൊരുക്കുന്നത്. പല വർണത്തിലും കാഴ്ചയിലുമുള്ള അനേകായിരം മത്സ്യങ്ങളാണ് പ്രധാന ആകർഷണം. കടലിലെ ഗ്ലാമർ താരമായ ബ്ലൂറിങ്, ബഫർ ഫിഷ്, റെഡ് ഫിഷ്, വിവിധതരം തിരണ്ടികൾ എന്നിങ്ങനെ നൂറുകണക്കിന് മത്സ്യങ്ങൾ എന്നിവ പ്രദർശനത്തിൽ പുതിയ അനുഭവം പകരും. കേരളത്തിലെയും മറ്റിടങ്ങളിലെയും വിവിധ രുചിക്കൂട്ടുകളുള്ള ഭക്ഷണശാലയും ഇവിടെയുണ്ടാവും. അഞ്ചുവയസിന് മുകളിൽ പ്രായമുള്ളവർക്ക് 120 രൂപയാണ് […]Read More

Kerala

കോഴിക്കോട് വടകരയില്‍ തെരുവുനായയുടെ ആക്രമണത്തിൽ നിരവധിപേര്‍ക്ക് കടിയേറ്റു

കോഴിക്കേട് വടകരയിലും പരിസര പ്രദേശങ്ങളിലും തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു . വില്യാപ്പള്ളി പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിന, മയ്യന്നൂര്‍ താഴെ പുറത്ത് ബിന്ദു മണാട്ട് കുനിയില്‍ രാധ, ചമ്പപ്പുതുക്കുടി പുഷ്പ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന രണ്ടു കുട്ടികള്‍ എന്നിവരെയാണ് തെരുവുനായ കടിച്ചത് . പരുക്കേറ്റവരെ വടകര ഗവ. ജില്ലാ ആശുപത്രിയിലും ഇഷാനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. പഞ്ചായത്ത് ഓവര്‍സിയര്‍ ഷിജിനക്ക് കടിയേറ്റത് മയ്യന്നൂര്‍ ചാത്തന്‍കാവില്‍ സ്ഥലപരിശോധനയുടെ ഭാഗമായി എത്തിയപ്പോഴാണ്. മേഴ്‌സി ബി.എഡ് കോളജ് ജീവനക്കാരി […]Read More