കോഴിക്കോട്: വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം. നാലുവയസുകാരന്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കണ്ണൂര്‍ സ്വദേശിയായ നാല് വയസ്സുകാരനെ അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം പോണ്ടിച്ചേരി ലാബിലെ പിസിആര്‍ പരിശോധനയിലും കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിരുന്നു. ഇതേ രോഗലക്ഷണങ്ങളോടെ കോഴിക്കോട് സ്വദേശിയായ മറ്റൊരു കുട്ടിയും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഈ കുട്ടിയുടെ പ്രാഥമിക പരിശോധന ഫലം ലഭിച്ചിട്ടില്ല.Read More
Tags :Kozhikode
കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂര്‍ ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അർജുന് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പങ്ക് ചേരാന്‍ കോഴിക്കോട് നിന്നും 18 അംഗ സംഘം പുറപ്പെട്ടു. എന്റെ മുക്കം, കര്‍മ ഓമശ്ശേരി, പുല്‍പറമ്പ് രക്ഷാസേന തുടങ്ങിയ സന്നദ്ധ സംഘടനകളില്‍പ്പെട്ട 18 പേരാണ് ഇന്ന് പുലര്‍ച്ചെ രണ്ടോടെ സംഭവ സ്ഥലത്തേക്ക് തിരിച്ചത്. ബോട്ട്, സ്‌കൂബാ ഡൈവിംഗ് സെറ്റ്, റോപ് തുടങ്ങിയ സംവിധാനങ്ങളും ഇവര്‍ കരുതിയിട്ടുണ്ട്. തങ്ങള്‍ മംഗലാപുരം പിന്നിട്ടതായി സംഘാംഗം സൈനുല്‍ ആബിദ് പറഞ്ഞു. അർജുനെ കാണാനില്ലെന്ന് അറിഞ്ഞപ്പോൾ മുതല്‍ […]Read More
കര്‍ണാടകയില്‍ മണ്ണിടിച്ചിലില്‍ ഏഴു പേരുടെ മൃതദേഹം കണ്ടെത്തി. 8 വയസ്സുള്ള കുട്ടിയടക്കം 7 പേരുടെ മൃതദേഹമാണ് ഇതുവരെ സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇതില്‍ 5 പേര്‍ ഒരു കുടുംബത്തിലെ ആളുകളാണ്. മണ്ണിടിച്ചിലില്‍ കുടുങ്ങിയത് അര്‍ജുനടക്കം 10 പേരാണെന്ന് ഉത്തര കന്നഡ ഡപ്യൂട്ടി കമ്മിഷണര്‍ ആന്‍ഡ് ജില്ലാ മജിസ്‌ട്രേറ്റ് ലക്ഷ്മിപ്രിയ വ്യക്തമാക്കി. അര്‍ജ്ജുന്‍ ഉള്‍പെടെ ബാക്കിയുള്ള മൂന്നുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കിയുള്ളവര്‍ സമീപത്തുള്ള ഗംഗാവാലി നദിയിലേക്ക് ഒഴുകി പോയിട്ടുണ്ടാകുമെന്നാണ് സൂചന. അതിനാല്‍ തെരച്ചിലിനായി നേവിയുടെ […]Read More
തിരുവനന്തപുരം: സിപിഎം യുവനേതാവിനെതിരെ കോഴ ആരോപണം. പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കോഴിക്കോട് സ്വദേശിയും ആരോഗ്യ മേഖലയിൽ പ്രവര്‍ത്തിക്കുന്ന ഒരാളിൽ നിന്നാണ് പണം കൈപ്പറ്റിയത്. മന്ത്രി മുഹമ്മദ് റിയാസ് വഴി കാര്യം നടത്താമെന്ന ഉറപ്പിൽ 60 ലക്ഷം രൂപയ്ക്കാണ് പദവി ഉറപ്പിച്ചത്. ആദ്യ ഗഡുവായി 22 ലക്ഷം രൂപ യുവനേതാവിന് നൽകിയെന്ന് പാര്‍ട്ടിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ സിപിഎം പിഎസ്‌സി അംഗങ്ങളെ തീരുമാനിച്ചപ്പോൾ ഈ വ്യക്തിയുടെ പേര് ഉൾപ്പെട്ടിരുന്നില്ല. ഇതോടെ […]Read More
കോഴിക്കോട്: ചെറുവണ്ണൂരില്‍ ജ്വല്ലറിയില്‍ മോഷണം. ചുമര് തുരന്ന് 30 പവന്‍ സ്വര്‍ണവും ആറു കിലോ വെള്ളിയും മോഷ്ടിച്ചു. ചെറുവണ്ണൂര്‍ സ്വദേശി വിനോദിന്റെ ഉടമസ്ഥതയിലുള്ള പവിത്രം ജ്വല്ലറിയിലാണ് മോഷണം നടന്നത്. ശനി രാവിലെ ഒമ്പത് മണിയോടെയാണ് മോഷണവിവരം പുറത്തറിയുന്നത്. ചുമര് തുരന്നുകിടക്കുന്നത്കണ്ട് ജ്വല്ലറിയുടെ പിറകിലെ കടയിലുള്ളവര്‍ ഉടമയെ വിവരമറിയിക്കുകയായിരുന്നു. ലോക്കറില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് നഷ്ടമായത്. വെള്ളിയാഴ്ച രാത്രി 11 മണിക്കും ഇന്ന് പുലര്‍ച്ചെ അഞ്ചിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന. മോഷണത്തിന് പിന്നില്‍ ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെന്നാണ് […]Read More
കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ യാത്ര തിരിക്കേണ്ടിയിരുന്ന രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കി. രാവിലെ 8.25ന് ദുബൈയിലേക്കും 9.45ന് ബഹ്‌റൈനിലേക്കും പുറപ്പെടേണ്ട വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാന ജീവനക്കാരുടെ പരിമിതിയാവാമെന്നും ജീവനക്കാര്‍ ഹാജരാകാത്തതാണു കാരണമെന്നുമാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിലും രണ്ട് വിമാനങ്ങള്‍ എയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു.Read More
കോഴിക്കോട്: മുതലക്കുളത്ത് ചായക്കടയ്ക്ക് തീപിടിച്ച് കട കത്തിനശിച്ചു. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം. അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. രാവിലെ ആറരയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ചായക്കട പൂർണമായി കത്തിനശിച്ചു. കടയിലുണ്ടായിരുന്ന രണ്ട് ജീവനക്കാരിൽ ഒരാൾക്കാണ് പൊള്ളലേറ്റിരിക്കുന്നത്. തിരൂർ സ്വദേശിയായ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസിൽ നിന്ന് തീപടരുന്നത് കണ്ട അരുണാചൽ സ്വദേശിയായ ജീവനക്കാരൻ സിലിണ്ടർ പുറത്തേക്ക് തട്ടിയിടുകയായിരുന്നു. പുറത്ത് വെച്ച് സിലിണ്ടർ പൊട്ടിത്തെറിച്ചത് സമീപപ്രദേശങ്ങളിലെ കടകൾക്ക് ചെറിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും കാര്യമായ അപകടമില്ല. അടുത്തടുത്ത് കടകളുള്ള മേഖലയാണ് മുതലക്കുളം. […]Read More
കോഴിക്കോട്: വമ്പൻ ടൗൺഷിപ്പിന്റെ നാടകാനൊരുങ്ങി കോഴിക്കോട്. 2,000 കോടിയുടെ ചിലവ് പ്രതീക്ഷിക്കുന്ന ടൗൺഷിപ്പ് നഗരത്തിന്റെ കേന്ദ്രം തന്നെ പന്തീരാങ്കാവിലേക്ക് മാറ്റും. ഏകദേശം 18 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൗൺഷിപ്പ് നിർമാണത്തിനൊരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടൗൺഷിപ്പ് പ്രോജക്ടിനെ ലീഡ് ചെയ്യുന്നത് ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റാണ്. സൂപ്പര്‍ മാര്‍ക്കറ്റ്, 300 അപ്പാര്‍ട്ട്‌മെൻ്റുകള്‍, 200 മുറികളടങ്ങുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, 115 വില്ലകള്‍, കണ്‍വെന്‍ഷന്‍ സെൻ്റര്‍, ട്രേഡ് സെൻ്റര്‍, എക്‌സ്‌പോ സെൻ്റര്‍, തിയേറ്റര്‍, […]Read More
പയ്യോളി: കോഴിക്കോട് ജില്ലയില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക്ക ജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ പതിമൂന്നുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതിനിടെ തിക്കോടി ഗ്രാമപഞ്ചായത്തിലെ പള്ളിക്കരയില്‍ രണ്ട് കുട്ടികള്‍ക്ക് അമീബിക് മസ്തിഷകജ്വരമെന്ന് സംശയമുണ്ട്. തിങ്കളാഴ്ച രാവിലെയോടെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചവരില്‍ ഒരാളെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, മറ്റൊരു കുട്ടിയെ മെഡിക്കല്‍ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും പയ്യോളി നഗരസഭയുടെ കിഴൂരിലെ പൊതുകുളമായ തെരുകാട്ടുംകുളത്തില്‍ കുളിച്ചവരാണ്. സംഭവശേഷം കുളം നഗരസഭ ആരോഗ്യവകുപ്പ് അടച്ചിട്ടു.Read More
കോഴിക്കോട്: കൂരാച്ചുണ്ട് പഞ്ചായത്തിലെ ഇല്ലിപ്പിലായി മേഖലയില്‍ ഉഗ്ര സ്‌ഫോടന ശബ്ദം. വ്യാഴാഴ്ച്ച രാത്രി 10.30നാണ് വലിയ ശബ്ദം പ്രദേശവാസികള്‍ കേട്ടത്. കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലെ ഇല്ലിപ്പിലായി എന്‍ആര്‍ഇപി പൂത്തോട്ട് ഭാഗത്തുണ്ടായ സ്‌ഫോടന ശബ്ദം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കല്ലാനോട് പൂവത്തും ചോല മേഖലയിലും ശബ്ദം കേട്ടതായി റിപ്പോര്‍ട്ടുണ്ട്. പൂത്തോട്ട് താഴെതോടിനോട് ചേര്‍ന്ന മേഖലയില്‍ ആളുകളെ മാറ്റി താമസിപ്പിച്ചു. മുന്‍പ് മലയിടിച്ചിലില്‍ ഭൂമിക്കു വിള്ളല്‍ സംഭവിച്ച മേഖലയാണിത്. ജനപ്രതിനിധികള്‍ അടക്കം സംഭവസ്ഥലത്തെത്തി പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി.Read More