ചെറുവത്തൂർ (കാസർകോട്): വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി യുവാവിൽ നിന്ന് നാലു ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത സംഭവത്തിൽ കോഴിക്കോട് സ്വദേശി അറസ്റ്റിൽ. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് വഴി 12 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് സി.ബി.ഐ കേസുണ്ടെന്ന് വിശ്വസിപ്പിച്ച് കാസർകോട് സ്വദേശിയിൽനിന്ന് 4,13,000 രൂപ തട്ടിയെടുത്ത കേസില്‍ കോഴിക്കോട് ബേപ്പൂര്‍ പുണാര് വളപ്പ് സല്മാന് ഫാരിസിനെയാണ് (27) ചീമേനി പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് തിമിരി വലിയപൊയില്‍ എന്‍. മുഹമ്മദ് ജാസറിന്റെ (26) പരാതിയിലാണ് അറസ്റ്റ്. […]Read More
Tags :Kozhikode
കോഴിക്കോട്: കോർപറേഷൻ സമ്പൂർണ ഡിജിറ്റൽ നഗരമായി. നഗരത്തിലെ 75 വാർഡുകളും സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി മേയർ ഡോ. ബീന ഫിലിപ്, ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച നടക്കും. നഗരസഭ പരിധിയിലെ മുഴുവൻ വീടുകളിലും സർവേ നടത്തി 30,203 പഠിതാക്കളെ കണ്ടെത്തി അവർക്ക് 5388 വളന്റിയർമാരാണ് സാക്ഷരത നൽകിയത്. ഇനിയും കണ്ടെത്താത്തവർക്കും മറ്റുമായി തുടർപ്രവർത്തനം വരും ദിവസങ്ങളിൽ നടക്കും. മുതിർന്ന പൗരന്മാരെ സ്മാർട്ട് ഫോൺ വഴി സെൽഫിയെടുക്കാനും […]Read More
കോഴിക്കോട്: ഓടുന്ന ബസിൽ നിന്ന് റോഡരികിലേക്ക് തെറിച്ച് വീണ് വയോധികന് ദാരുണാന്ത്യം. കോഴിക്കോട് മാങ്കാവ് പാറമ്മല്‍ സ്വദേശി കൊച്ചാളത്ത് ഗോവിന്ദന്‍(59) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ദാരുണമായ അപകടമുണ്ടായത്. കോഴിക്കോട് നഗരത്തില്‍ നിന്നും പന്തീരാങ്കാവിലേക്ക് പോകുന്ന സിറ്റി ബസില്‍ നിന്നാണ് ഗോവിന്ദൻ തെറിച്ചുവീണത്. ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം. ചാലപ്പുറം കേസരിക്ക് സമീപം റോഡിലെ വളവില്‍ ബസ് തിരിയുന്നതിനിടെ റോഡരികിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ബസിന്‍റെ പിൻഭാഗത്തെ ഓട്ടോമാറ്റിക് ഡോര്‍ തുറന്നുകിടക്കുകയായിരുന്നു. തുറന്നുകിടക്കുകയായിരുന്ന ഡോറിലൂടെ പുറത്തേക്ക് തെറിച്ചുവീണ ഗോവിന്ദനെ ആശുപത്രിയിലെത്തിച്ചെങ്കിലും […]Read More
കോഴിക്കോട് : നടുവണ്ണൂർ കാവുന്തറയിൽ കാണാതായ 15കാരനെ കണ്ടെത്തി.കാവുന്തറ സ്വദേശിയുടെ മകനെ ഇന്നലെ ഉച്ചക്ക് ശേഷമാണ് വീട്ടിൽ നിന്നും കാണാതായത്. കൊയിലാണ്ടി ഭാഗത്തേക്ക് കുട്ടി ബസ് കയറി പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പേരാമ്പ്ര പൊലീസ് കുട്ടിക്കായി തെരച്ചിൽ നടത്തി. കുട്ടിയെ പേരാമ്പ്രയിൽ നിന്നാണ് കണ്ടെത്തിയത്.Read More
എകരൂൽ (കോഴിക്കോട്): ഉണ്ണികുളം വനിതാ സഹകരണസംഘത്തിൽ നടന്ന കോടികളുടെ സാമ്പത്തികത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ മുൻ സെക്രട്ടറി അറസ്റ്റിൽ. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സസ്പെൻഷനിലായ ഇയ്യാട് സ്വദേശിനി പി.കെ. ബിന്ദുവിനെ (54)യാണ് ബാലുശ്ശേരി പോലീസ് ബുധനാഴ്ച വീട്ടിൽനിന്ന് അറസ്റ്റുചെയ്തത്. സഹകരണസംഘത്തിന്റെയും പണം നഷ്ടമായ നിക്ഷേപകരുടെയും ആക്‌ഷൻ കമ്മിറ്റിയുടെയും പരാതിയെത്തുടർന്നാണ് നടപടി. ഏഴുകോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് സഹകരണസംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ, തട്ടിപ്പിന്റെ വ്യാപ്തി പത്തുകോടിയോളം വരുമെന്നാണ് ഇടപാടുകാരുടെ ആരോപണം. അതേസമയം, സഹകരണവകുപ്പിന്റെ അന്തിമഓഡിറ്റ് റിപ്പോർട്ട് കിട്ടിയശേഷം മാത്രമേ എത്രകോടിയുടെ […]Read More
കോഴിക്കോട്∙ സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇന്നു പത്തരയോടെയാണ് മരിച്ചത്. ഭാര്യ: അനിത. മകൻ: അശ്വിൻ.(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)Read More
കോഴിക്കോട്: പതിനാല് മുതൽ 65 വയസ്സു വരെ പ്രായമുള്ള എല്ലാവരും ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാന അറിവുള്ളവരായി മാറുന്ന ഡിജി കേരള പദ്ധതി നടപ്പാക്കാൻ കോർപറേഷനിൽ നടപടിയായി. ഇതിന്റെ ഭാഗമായി നടൻ ആസിഫലി ഡിജി കേരള പദ്ധതിയുടെ കോഴിക്കോട് കോർപറേഷൻ ബ്രാൻഡ് അംബാസഡറായി തീരുമാനിച്ചതായി സെക്രട്ടറി കെ.യു. ബിനി അറിയിച്ചു. ഡിജി കേരള കോർപറേഷൻതല ഔദ്യോഗിക ഉദ്ഘാടനം 24ന് രാവിലെ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എരഞ്ഞിപ്പാലം സി.ഡി.എ കോളനി പരിസരത്തു നിർവഹിക്കും. 30 വീതം വീടുകളെ […]Read More
കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു. ചാത്തമംഗലം എരിമല സ്വദേശി പാര്‍വതി (15) ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.Read More
കോഴിക്കോട്: കാറ്റും വെളിച്ചവും കടക്കാതെ യാത്രക്കാർ വിങ്ങിപ്പുകയുന്ന കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ യാത്രക്കാർക്ക് വിശ്രമിക്കാൻ എ.സി ലോഞ്ച് ഒരുങ്ങുന്നു. പണമടച്ച് സ്ത്രീകൾക്കും കുടുംബങ്ങൾക്കും ഇനി ശീതീകരിച്ച മുറിയിൽ വിശ്രമിക്കാം. ബസ് സ്റ്റാൻഡിൽ ടിക്കറ്റ് റിസർവേഷൻ അന്വേഷണ കൗണ്ടറിനോട് ചേർന്നാണ് എ.സി വിശ്രമ മുറി സജ്ജീകരിക്കുന്നത്. ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കെ.എസ്.ആർ.ടി.സിയുടെ വാടകക്ക് നൽകുന്ന എ.സി ഇരിപ്പിടങ്ങൾ ഒരുക്കുന്നത്. 480 സ്ക്വയർ ഫീറ്റ് വീതിയിലാണ് ലോഞ്ച് ഒരുങ്ങുക. 36 സീറ്റിൽകുടുംബത്തിനും വനിതകൾക്കും ഇരിക്കാൻ പ്രത്യേക […]Read More
കോഴിക്കോട്: മൂഴിക്കലിലെ ഹൈപ്പർമാർക്കറ്റിൽ നിന്ന് വാങ്ങിയ ചിക്കൻ ബർഗറിൽ നിന്ന് പുഴുവിനെ കിട്ടിയതായി പരാതി. ബർഗർ കഴിച്ച രണ്ടുപേർ ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി. ഇവർ കോഴിക്കോട് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിൽ പരാതി നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇവർ ബർഗർ വാങ്ങിയത്. രുചിയിൽ വ്യത്യാസം അനുഭവപ്പെട്ടതിനെ തുടർന്ന് തുറന്നുനോക്കിയപ്പോഴാണ് പുഴുവിനെ കണ്ടത്. ഉടൻ ഹൈപ്പർമാർക്കറ്റുമായി ബന്ധപ്പെട്ടെങ്കിലും അനുകൂലമായ മറുപടി ലഭിച്ചില്ല.Read More