കോഴിക്കോട്: കോഴിക്കോട്-കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസുകളുടെ മിന്നൽ വേഗവും മത്സര ഓട്ടവും നിയന്ത്രിക്കാൻ നടപടിയുമായി പൊലീസ്. ബസുകളുടെ അമിത വേഗവും അപകടവും തുടർക്കഥയായതോടെ മനുഷ്യാവകാശ കമീഷൻ ഇടപെട്ടതിനെത്തുടർന്നാണ് ശക്തമായ നടപടിയുമായി പൊലീസ് രംഗത്തുവന്നത്. വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത മനുഷ്യാവകാശ കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിന് നൽകിയ റിപ്പോർട്ടിൽ അമിതവേഗം നിയന്ത്രിക്കാൻ പൊലീസ് നടപടികളാരംഭിച്ചതായി കണ്ണൂർ റേഞ്ച് ഡി.ഐ.ജി അറിയിച്ചു. ദേശീയപാത പരിധിയിലുള്ള എല്ലാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒമാർക്കും ഹൈവേ പൊലീസ്, ഇന്റർസെപ്റ്റർ, ട്രാഫിക് യൂനിറ്റുകൾ […]Read More