കോഴിക്കോട്: ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണത്തിന് സോണ്ട കമ്പനിയുമായുള്ള വേസ്റ്റ് ടു എനർജി പ്ലാന്‍റ് കരാറും അതോടൊപ്പമുള്ള കോർപറേഷന്‍റെ മറ്റു കരാറും റദ്ദാക്കി. പകരം പൊതുമേഖല സ്ഥാപനമായ ബി.പി.സി.എല്ലുമായി ചേർന്ന് പുതിയ പദ്ധതി നടപ്പാക്കാനും ധാരണയായി. ബുധനാഴ്ച തിരുവനന്തപുരത്ത് തദ്ദേശ മന്ത്രി എം.ബി. രാജേഷുമായി കോർപറേഷൻ മേയർ ഡോ. ബീന ഫിലിപ്പ് നടത്തിയ ചർച്ചയിലാണ് തീരുമാനം. മാലിന്യ സംസ്കരണത്തിന് സോണ്ട കമ്പനിയുമായുള്ള കറാർ റദ്ദാക്കാനും ശാശ്വത മാലിന്യ സംസ്കരണ പദ്ധതിക്ക് ബി.പി.സി.എലുമായി കരാറുണ്ടാക്കാനും കൗൺസിൽ നേരത്തേ നിർദേശിച്ചിരുന്നു. […]Read More