കോഴിക്കോട്. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഹെല്‍ത്ത് സ്‌ക്രീനിംഗ് സംവിധാനമായ ‘നൂറ എക്‌സ്പ്രസ് ‘ കോഴിക്കോട്ട് പ്രവര്‍ത്തനമാരംഭിച്ചു. ഫ്യൂജി ഫിലിം ഹെല്‍ത്ത് കെയറും ഡോക്ടര്‍ കുട്ടീസ് ഹെല്‍ത്ത് കെയറും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് നൂറ എക്‌സ്പ്രസ്. കൂടുതലാളുകള്‍ക്ക് ഉന്നത നിലവാരത്തിലുള്ള സ്‌ക്രീനിംഗ് സൗകര്യങ്ങളൊരുക്കാന്‍ നൂറയുടെ ആഗോള പങ്കാളിയായ ഫ്യൂജി ഫിലിം വിവിധ രാജ്യങ്ങളിലെ നഗരങ്ങളില്‍ നൂറ ഹെല്‍ത്ത് സ്‌ക്രീനിംഗ് സെന്ററുകളാരംഭിച്ചിട്ടുണ്ട്. പുതുതായി ആരംഭിച്ച നൂറ എക്‌സ്പ്രസ് പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് കോര്‍പറേറ്റ് ഹെല്‍ത്ത് സ്‌ക്രീനിംഗ് […]Read More
Tags :Kozhikode
കോഴിക്കോട്: കൂടരഞ്ഞിയില്‍ പുലി കൂട്ടില്‍ കുടുങ്ങി. പെരുമ്പൂളയില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. 15 ദിവസമായി ഭീതി പടര്‍ത്തിയ പുലിയാണ് കൂട്ടിലായത്. ദിവസങ്ങള്‍ക്ക് മുന്‍പ് പുലി ഒരു സ്ത്രീയെ ആക്രമിക്കാന്‍ ശ്രമിക്കുകയും നിരവധി വളര്‍ത്തുമൃഗങ്ങളെ കൊല്ലുകയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് പുലിയെ പിടികൂടാനായി കൂട് സ്ഥാപിച്ചത്.Read More
കോഴിക്കോട്: വിമാനത്തിന്റെ ഹൈഡ്രോളിക് തകരാറു മൂലം ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്ക് വന്ന വിമാനം എമര്‍ജന്‍സി അലര്‍ട്ട് നല്‍കി കോഴിക്കോട് വിമാനത്താവളത്തില്‍ ഇറക്കി. ഹൈഡ്രോളിക് തകരാര്‍ മൂലമാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ പറഞ്ഞു. ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന ഐ എക്‌സ് 344 എയര്‍ ഇന്ത്യ വിമാനമാണ് എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിമാനത്തില്‍ നിന്നു എയര്‍പോര്‍ട്ടിലേക്ക് വിവരം കൈമാറുകയായിരുന്നു. തുടര്‍ന്നാണ് എമര്‍ജന്‍സി അലര്‍ട്ട് പുറപ്പെടുവിച്ചത്. ഇതിനിടെ വിമാനത്താവളത്തില്‍ എല്ലാ സജ്ജീകരണങ്ങളും […]Read More
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ യാത്രക്കാരൻ ട്രെയിനിൽ കുഴഞ്ഞുവീണ് മരിച്ചു. തിക്കോടി സ്വദേശി റൗഫ് (55) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കൊയിലാണ്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുന്നതിനായാണ് റൗഫ് കയറിയത്. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ട്രെയിനിൽ റൗഫ് കുഴഞ്ഞുവീണ ഉടനെ യാത്രക്കാര്‍ നൽകിയ വിവരത്തെ തുടര്‍ന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് സംഭവം.Read More
കോഴിക്കോട്: പെണ്‍കുട്ടിയെ വീട്ടില്‍ കയറി ലൈംഗികമായി ഉപദ്രവിച്ചയാൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. കോഴിക്കോട് ഉള്ള്യേരി മൊടക്കല്ലൂര്‍ സ്വദേശി വെണ്‍മണിയില്‍ വീട്ടില്‍ ലിനീഷി(43)നെയാണ് കൊയിലാണ്ടി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് കെ നൗഷാദലി പോക്‌സോ കേസില്‍ ശിക്ഷിച്ചത്. ലിനീഷ് അഞ്ച് വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ഒടുക്കണം. 2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. എട്ടുവയസുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചാണ് ലിനീഷ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് പെണ്‍കുട്ടി ഒരു ബന്ധുവിനോട് […]Read More
കോഴിക്കോട്: സംസ്ഥാനത്തെ ആദ്യത്തെ അതിദാരിദ്ര്യ മുക്ത കോർപറേഷനാകാനുള്ള ഒരുക്കവുമായി കോഴിക്കോട് കോർപറേഷൻ. 2025 ഒക്ടോബറോടെ കോഴിക്കോടിനെ അതിദാരിദ്ര്യമുക്ത നഗരമാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകാൻ കോർപറേഷൻ കൗൺസിലിന്റെ പ്രത്യേക യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്യാനായി ഡിസംബർ 19ന് ജൂബിലി മിഷൻ ഹാളിൽ ശിൽപശാല നടത്താനും തീരുമാനമായി. പാലിയേറ്റിവ് സേവന പ്രവർത്തനങ്ങൾ, വയോമിത്രം പദ്ധതി, വാതിൽപ്പടി സേവനം എന്നിവയെല്ലാം ഏകോപിപ്പിച്ച് എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഡപ്യൂട്ടി മേയർ സി.പി. […]Read More
കോഴിക്കോട്: കോഴിക്കോട് വഴി പുതിയ ട്രെയിനുകൾ അനുവദിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നൽകിതായി ഷാഫി പറമ്പിൽ എം.പി. ക്രിസ്തുമസ്സ് സീസണിൽ നിരവധി സ്പെഷ്യൽ ട്രെയിനുകൾ കേരളത്തിലേക്ക് വിവിധ നഗരങ്ങളിൽ നിന്നും ഏർപ്പാട് ചെയ്യുമെന്നും മന്ത്രി ഉറപ്പ് നൽകിയിരിക്കുകയാണ്. കൊയിലാണ്ടിയിലും വടകരയിലും തലശേരിയിലും പുതിയ സ്റ്റോപ്പുകൾ അനുവദിക്കും. കൊയിലാണ്ടി സ്റ്റേഷൻ ഈ ഭരണ കാലയളവിൽ തന്നെ നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു. വടകരക്കും കോഴിക്കോടിനുമിടയിൽ ഉള്ള ദൂരം കൊണ്ട് തന്നെ കൂടുതൽ ട്രെയിനുകൾക്ക് കൊയിലാണ്ടിയിൽ സ്റ്റോപ്പനുവദിക്കേണ്ടതിൻ്റെ അനിവാര്യത […]Read More
കോഴിക്കോട്: കൊടുവള്ളിയിൽ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്നതായി പരാതി. സ്വർണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്ന് രണ്ട് കിലോഗ്രാം സ്വർണം കവർന്നതായാണ് പരാതി. രാത്രി പതിനൊന്ന് മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡിൽ ഒതയോത്ത് മുത്തമ്പലത്ത് വെച്ചായിരുന്നു സംഭവമെന്ന് ബൈജു പറയുന്നു. രാത്രി കടയടച്ച ശേഷം സ്വർണവുമായി സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്ന തന്നെ കാറിലെത്തിയ സംഘം വഴിയിൽ തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നാണ് ബൈജുവിന്റെ പരാതി. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വർണം ഇവർ കൊണ്ടുപോയെന്നും ബൈജു […]Read More
കോഴിക്കോട്: കോഴിക്കോട് ചേവായൂർ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിൽ ഇന്ന് കോണ്‍ഗ്രസ് ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 മണി വരെയാണ് ഹർത്താൽ. അതേ സമയം,ഹർത്താലുമായി സഹകരിക്കില്ലെന്നും തങ്ങളുടെ കടകൾ തുറന്ന് പ്രവർത്തിക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി വ്യക്തമാക്കി. ഹർത്താലിൽ നിന്നും കോൺഗ്രസ് പിന്മാറണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവി ഇല്ലാത്ത അതിക്രമം ഉണ്ടായെന്നും എല്ലാറ്റിനും നേതൃത്വം നൽകിയത് സിപിഎം ആണെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. […]Read More
കോഴിക്കോട്: രണ്ടു ദിവസം വെള്ളം കിട്ടാതെ പെറുതിമുട്ടിയിട്ടും ക്ഷമകാട്ടിയവർക്കുള്ള പ്രത്യുപകാരമെന്നോണം നിശ്ചയിച്ചതിനു മുമ്പേ പ്രവൃത്തി പൂർത്തിയാക്കി വെള്ളമെത്തിക്കാനുള്ള ശ്രമത്തിൽ ജല അതോറിറ്റി. ദേശീയപാത-66 വേങ്ങേരി ഓവർപാസ് നിർമാണത്തിനു തടസ്സമായി നിൽക്കുന്ന ജെയ്ക പദ്ധതിയുടെ പൈപ്പ് മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി അവസാനഘട്ടത്തിലാണ്. വ്യാഴാഴ്ച വൈകീട്ടോടെ മാറ്റിസ്ഥാപിച്ച പൈപ്പിലൂടെ ജലവിതരണം നടത്താനാകുമെന്ന് സൂപ്രണ്ടിങ് ജല അതോറിറ്റി എൻജിനീയർ പി.സി. ബിജു പറഞ്ഞു. വേങ്ങേരി ജങ്ഷനിലെ പൈപ്പിന്റെ രണ്ടു ജോയന്റുകളുടെയും വെൽഡിങ് ഉൾപ്പെടെയുള്ള പ്രവൃത്തി ബുധനാഴ്ച രാത്രിയോടെ പൂർത്തിയായി. വേദവ്യാസ സ്കൂളിനു സമീപത്തെ […]Read More