മുഖ്യമന്ത്രിക്കും സെക്രട്ടറിക്കുമെതിരെ കോട്ടയം ജില്ലാ കമ്മിറ്റിയിലും രൂക്ഷ വിമര്‍ശനം
കോട്ടയം: ലോകസഭ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ ഓളങ്ങള്‍ സി.പി.എമ്മില്‍ ഇനിയും അടങ്ങിയില്ല. കഴിഞ്ഞദിവസം നടന്ന കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലും വിഷയം തീപാറുന്ന ചര്‍ച്ചയായി. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനുമെതിരെ രൂക്ഷ വിമര്‍ശനമാണ് കമ്മിറ്റിയില്‍ ഉയര്‍ന്നത്. നവകേരള സദസ്സ് വേദിയില്‍ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായെന്ന് കമ്മിറ്റി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. മന്ത്രി എന്‍ വാസവന്റെ സാന്നിധ്യത്തിലായിരുന്നു വിമര്‍ശനം. ഖ്യമന്ത്രിയുടെ വാക്കുകള്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ വിഷയം ആയുധമാക്കിയെന്നും അവര്‍ […]Read More