കൊല്ലം : മൈലാപൂരിൽ സുഹൃത്തുക്കൾ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയെന്നാണ് കേസ്. പ്രതികളായ ഷെഫീക്ക്, തുഫൈൽ എന്നിവർ റിമാൻഡിലാണ്.Read More
Tags :Kollam
മസ്കത്തിൽ ജോലി ചെയ്യുന്ന ആഞ്ഞിലിമൂട് തട്ടുവിള കിഴക്കതിൽ റോബർട്ട് ജോസ് (35) ആണ് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. കൊല്ലം ശാസ്താംകോട്ട ചവറ റോഡിൽ ആഞ്ഞിലി മൂടിന് കിഴക്കാണ് അപകടം നടന്നത്.റോബർട്ട് ബൈക്കിൽ ഇടറോഡിൽ നിന്നു ചവറ പാതയിലേക്ക് കയറുമ്പോൾ എതിർ ദിശയിൽ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു . രാജഗിരി,വാറുതുണ്ടിൽ അലൻ, അലന്റെ സുഹൃത്ത് സിബിൻ എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. അപകടത്തെ തുടർന്ന് ബൈക്കുകൾക്ക് തീപിടിക്കുകയും ചെയ്തു. ശാസ്താംകോട്ടയിൽ നിന്ന് എത്തിയ ഫയർഫോഴ്സ് സംഘമാണ് തീ […]Read More
കൊല്ലം ചിതറയില്‍ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥിയെ മൂന്ന് പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. തങ്ങളെ കണ്ടിട്ട് തിരിച്ചറിഞ്ഞില്ലെന്ന കാരണത്താലാണ് ചെവിക്കല്ല് അടിച്ചു പൊട്ടിച്ചതെന്ന് പരാതിയില്‍ വിദ്യാർത്ഥി പറയുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുതിട്ടുണ്ട് l. ചിതറ മൂന്നുമുക്ക് സ്വദേശി 18 കാരനായ മുസ്സമിലിനെയാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. ബൗണ്ടര്‍ മുക്ക് സ്വദേശി ഷിജു ഉള്‍പ്പടെ മൂന്നു പേര്‍ക്കെതിരെയാണ് പരാതി നൽകിയത് . കടയ്ക്കലിലെ അക്ഷയ സെന്ററില്‍ പോയി മടങ്ങുകയായിരുന്ന മുസ്സമില്‍ സഞ്ചരിച്ചിരുന്ന ബസ് കേടായി. […]Read More
കൊല്ലം: മൈതാനത്ത് ഉറങ്ങിക്കിടക്കവെ മിനി ബസ് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. കൊല്ലം കണ്ണനല്ലൂര്‍ ചേരിക്കോണം സ്വദേശി രാജീവ് (25) മരിച്ചത്. ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. കണ്ണനല്ലൂര്‍ മൈതനാത്ത് ഉത്സവ പരിപാടികള്‍ നടന്നുകൊണ്ടിരിക്കെ ക്ഷേത്രമൈതാനത്തിനു പുറത്ത് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്.Read More
നെടുങ്കണ്ടം: ഇടുക്കിയില്‍ നെടുങ്കണ്ടത്ത് വീട്ടില്‍ അതിക്രമിച്ചു കയറി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കൊല്ലം സ്വദേശികളായ രണ്ട് യുവാക്കള്‍ പിടിയില്‍. സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രണയം നടിച്ച് യുവാക്കള്‍ പെണ്‍കുട്ടികളുടെ വീട്ടില്‍ എത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ്. പ്രതികളെ നാട്ടുകാര്‍ തടഞ്ഞുവെച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കൊല്ലം സ്വദേശികളായ ബി.എസ് അരുണ്‍, മുഹമ്മദ് ഹാഷിക്ക് എന്നിവരെയാണ് നെടുങ്കണ്ടം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്‍സ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടികളെ പരിചയപ്പെട്ട യുവാക്കള്‍ പ്രണയം നടിച്ച് വശത്താക്കുകയായിരുന്നു. രക്ഷിതാക്കള്‍ വീട്ടില്‍ […]Read More
കൊല്ലം ജോനകപ്പുറത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ഒൻപത് പേര്‍ക്ക് പരിക്കേറ്റു. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. പള്ളിത്തോട്ടം സ്വദേശി സിബിൻ കസ്റ്റഡിയിൽ. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറിയതാണ് […]Read More
കൊല്ലം പട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികളെ കല്ലടയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യൻ, അമൽ എന്നിവരുടെ മ്യതദേഹമാണ് കല്ലടയാറ്റിൽ ആറാട്ടുപുഴ പാറക്കടവിന് സമീപം കണ്ടെത്തിയത്. ഇന്നലെ ഉച്ചമുതൽ വിദ്യാർത്ഥികളെ കാണാനില്ലായിരുന്നു. വെണ്ടാർ ശ്രീ വിദ്യാധിരാജാ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴിന് വീടിന് സമീപത്തെ കല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.Read More
ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽകുറ്റപത്രം സമർപ്പിച്ചു.കേസിൽ പ്രതികൾക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തി ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് ആണ് കുറ്റപത്രം സമർപ്പിച്ചത്.ചാത്തന്നൂർ സ്വദേശി പത്മകുമാറും കുടുംബവും മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. 5 കോടി രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കാൻ 2021 മുതൽ തുടങ്ങിയ ഗൂഢാലോചനയ്ക്ക് പിന്നാലെയാണ് തട്ടിക്കൊണ്ടു പോകലെന്നാണ് കണ്ടെത്തൽ. കൊട്ടാരക്കര കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.മരണഭയം ഉണ്ടാക്കും വിധം കുട്ടിയെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നാണ് കുറ്റപത്രത്തിലെ […]Read More
കടുത്ത ചൂടിൽ വെന്തുരുകി കൊല്ലം ജില്ല. പുനലൂരിൽ രേഖപ്പെടുത്തിയ ചൂട് 36 ഡിഗ്രിയാണ്. കഴിഞ്ഞ 23ന് 36.8 ഡിഗ്രി ചൂടാണ് ഇവിടെ രേഖപ്പെടുത്തിയിരുന്നത്. ഈയാഴ്ച ശരാശരി 35 മുതൽ 36 ഡിഗ്രിക്ക് മുകളിൽ വരെ വിവിധ ദിവസങ്ങളിൽ പകൽ സമയത്ത് ചൂട് അനുഭവപ്പെട്ടു.നഗരത്തിലെ പ്രധാന കാഴ്ചയായ തൂക്കുപാലം സന്ദർശിക്കാൻ എത്തുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ 38,39 ഡിഗ്രി വരെ പുനലൂരിൽ ചൂട് അനുഭവപ്പെട്ടിരുന്നു. പുലർച്ചെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനില കഴിഞ്ഞ ദിവസങ്ങളിൽ 16 ഡിഗ്രി […]Read More
കൊല്ലം നിലമേലിൽ ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി. 50ൽ അധികം പ്രവർത്തകരാണ് ഗവർണറെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ എത്തിയതോടെ ഗവർണർ വാഹനത്തിൽ നിന്ന് പുറത്തിറങ്ങി. പോലീസിനെ ശകാരിച്ച ഗവർണർ വാഹനത്തിൽ കയറാൻ കൂട്ടാക്കാതെ റോഡിൽ നിൽക്കുകയാണ്. സമീപത്തെ കടയിൽ കയറിയ ഗവർണർ വെള്ളം കുടിച്ചു. തുടർന്നും പോലീസിന് നേരെ തിരിഞ്ഞു. അതേസമയം, എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി. എന്നാൽ ഗവർണർ അവിടെയിരുന്നു പ്രതിഷേധിക്കുകയാണ് പ്രതിഷേധം ഒരു മണിക്കൂർ പിന്നിട്ടു.പ്രധാനമന്ത്രിയെ ഫോണിൽ വിളിക്കാനും […]Read More