കൊച്ചി: ജെയിൻ സർവ്വകലാശാല ആതിഥേയത്വം വഹിക്കുന്ന ‘സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025’ന് ഇന്ന് തുടക്കമാകും. വൈകിട്ട് 7-ന് കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് പ്രത്യേക പ്രഭാഷണം നടത്തും. ഹൈബി ഈഡൻ എംപി, ഉമ തോമസ് എംഎൽഎ, ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ, ജെയിൻ സർവ്വകലാശാലയുടെ ചാൻസിലർ ചെൻരാജ് റോയ്ചന്ദ്, പ്രൊ വൈസ് ചാൻസിലർ ജെ ലത, ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം […]Read More
Tags :Kochi
കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു. അയര്‍ലന്‍ഡ് സ്വദേശി ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദ് ആണ് മരിച്ചത്. 75 വയസായിരുന്നു. വിദേശത്തുനിന്നും എത്തിയ ഹോക്കോ ഹെന്‍ക്കോ റയ്ന്‍ സാദ് കുറച്ചു ദിവസങ്ങളായി കൊച്ചിയിലാണ് കഴിയുന്നത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പനി ബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്.Read More
കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യമെന്നുറപ്പിച്ച് പൊലിസ്. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം കണ്ടെത്തിയ ഫോറന്‍സിക് പരിശോധന റിപ്പോര്‍ട്ടിന് പിന്നാലെയാണ് പൊലിസിന്റെ സ്ഥിരീകരണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കും. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി ഓം പ്രകാശിന് ജാമ്യം അനുവദിച്ചിരുന്നത്. ലഹരിപ്പാര്‍ട്ടി നടന്ന മുറിയിലേക്ക് താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നുവെന്ന് പൊലിസ് […]Read More
കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ […]Read More
കൊച്ചി: പ്രമുഖ വസ്ത്ര ബ്രാന്‍ഡായ ബോംബെ ഷര്‍ട്ട് കമ്പനിയുടെ കേരളത്തിലെ ആദ്യ സ്റ്റോര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കമ്പനിയുടെ രാജ്യത്തെ 21-ാമത് സ്റ്റോറാണ് കൊച്ചി എംജി റോഡില്‍ ജോസ് ജംഗ്ഷനില്‍ തുറന്നത്. 2012-ല്‍ പ്രവര്‍ത്തനം തുടങ്ങിയ ബോംബെ ഷര്‍ട്ട് കമ്പനി ഇന്ത്യയിലെ ആദ്യ ഓണ്‍ലൈന്‍ കസ്റ്റം മെയ്ഡ് ഷര്‍ട്ട് ബ്രാന്‍ഡാണ്. ലോകത്തിലെ മികച്ച മില്ലുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത തുണികള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള വസ്ത്രങ്ങളാണ് ഇവിടെ ലഭിക്കുന്നത്. കസ്റ്റം മെയ്ഡ് ഷര്‍ട്ടുകള്‍, റെഡി ടു […]Read More
കൊച്ചി പനമ്പിള്ളി നഗറില്‍ നടുറോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. പനമ്പിള്ളി നഗര്‍ വിദ്യാനഗറിലാണ് നടുക്കുന്ന സംഭവം. പൊലിസും സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. ഇന്ന് രാവിലെ 8.30 ഓടെയാണ് കുഞ്ഞിന്റെ മൃതദേഹം നാട്ടുകാര്‍ കണ്ടത്. തുടര്‍ന്ന് വിവരം പൊലിസിനെ അറിയിക്കുകയായിരുന്നു. രണ്ടോ മൂന്നോ ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പൊലിസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സമീപത്തെ ഫ്‌ളാറ്റില്‍ നിന്ന് ഒരു പൊതി താഴേക്ക് വലിച്ചെറിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. എട്ടേകാലോടെയാണ് പൊതി വലിച്ചെറിയുന്നത്. ഫ്‌ളാറ്റില്‍ പൊലിസ് […]Read More
ആഗോളതലത്തിൽ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി. കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് […]Read More
സ്വകാര്യ ബസ്സിലെ തർക്കത്തിന് പിന്നാലെ സ്കൂൾ വിദ്യാർത്ഥിയെ കണ്ടക്ടർ കടിച്ചതായി പരാതി. നെഞ്ചിൽ കടിയേറ്റ ഇടപ്പള്ളി സെന്റ് ജോർജ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്ണ ജിത്ത് തൃക്കാക്കര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥിയുടെ നെഞ്ചില് രണ്ട് പല്ലുകളിൽ നിന്ന് ഏറ്റതിന് സമാനമായ മുറിവുണ്ട്. പോലീസിനും ബാലാവകാശ കമ്മീഷനും മോട്ടോർ വാഹന വകുപ്പിനും പരാതി നൽകി. ഇന്നലെ വൈകീട്ട് കങ്ങരപ്പടി റൂട്ടിലെ മദീന ബസ്സിലെ കണ്ടക്ടർ ആണ് കടിച്ചതെന്നാണ് വിദ്യാർത്ഥി […]Read More