Cancel Preloader
Edit Template

Tags :Kerala

Kerala Sports

സി കെ നായിഡു ട്രോഫിയിൽ ഒഡീഷയ്ക്കെതിരെ ലീഡിനായി കേരളം

സി കെ നായിഡു ട്രോഫിയിൽ കേരളം ഒന്നാം ഇന്നിങ്സിൽ 319 റൺസിന് പുറത്ത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 205 റൺസെന്ന നിലയിലാണ്. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ഏഴ് വിക്കറ്റിന് 276 റൺസെന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് 43 റൺസ് കൂടി മാത്രമാണ് കൂട്ടിച്ചേർക്കാനായത്. 62 റൺസെടുത്ത രോഹൻ നായരുടെ ഇന്നിങ്സാണ് കേരളത്തിൻ്റെ സ്കോർ 300 കടത്തിയത്. ജിഷ്ണുവും പവൻ രാജും […]Read More

Sports

വീണ്ടും മഴ വില്ലനായി; ബംഗാളിനെതിരെ കേരളത്തിന് നാല് വിക്കറ്റ്

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളവും ബംഗാളും തമ്മിലുള്ള മല്സരത്തിൻ്റെ രണ്ടാം ദിവസത്തെ കളിയും മഴ മൂലം തടസ്സപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 51 റൺസെന്ന നിലയിലാണ്. നാല് റൺസോടെ സച്ചിൻ ബേബിയും ഒൻപത് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. സ്കോർ 33ൽ നില്ക്കെ ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 22 പന്തിൽ 23 റൺസെടുത്ത രോഹൻ ഇഷാൻ പോറലിൻ്റെ പന്തിൽ എൽബിഡബ്ല്യു ആവുകയായിരുന്നു. തൊട്ടടുത്ത […]Read More

Sports

പവൻരാജിന്‍റെ ബൌളിങ് മികവിൽ ഉത്തരാഖണ്ഡിനെ എറിഞ്ഞൊതുക്കി കേരളം

സികെ നായിഡു ട്രോഫിയിൽ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റൺസിന്‍റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓൺ ചെയ്യിച്ച കേരളം, രണ്ടാം ഇന്നിങ്സിൽ അവരുടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു. നാല് വിക്കറ്റിന് 105 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഉത്തരാഖണ്ഡ് 321 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. പവൻ രാജിന്‍റെ 5 വിക്കറ്റ് പ്രകടനമായിരുന്നു ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ തകർത്തത്. മൂന്ന്മുൻനിര ബാറ്റ്സ്മാൻമാരുടെ വിക്കറ്റുകൾ വീഴ്ത്തി ഉത്തരാഖണ്ഡ് ബാറ്റിങ്ങിൻ്റെ തകർച്ചയ്ക്ക് തുടക്കമിട്ട […]Read More

Sports

വുമൻസ് ട്വൻ്റി 20യിൽ കേരളത്തിന് പത്ത് വിക്കറ്റിൻ്റെ തകർപ്പൻ

ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്. 74 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ഇടം കൈ സ്പിന്നർ വിനയയുടെ ബൌളിങ് മികവാണ് വളരെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഒരു ഘട്ടത്തിൽ വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലായിരുന്ന സിക്കിം, നാല് വിക്കറ്റിന് 35 റൺസെന്ന നിലയിലേക്ക് […]Read More

Sports

രഞ്ജി ട്രോഫിയിൽ പഞ്ചാബിനെതിരെ കേരളത്തിന് ഉജ്ജ്വല വിജയം

തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ, പുതിയ സീസണ്, വിജയത്തോടെ ഉജ്ജ്വല തുടക്കമിട്ട് കേരളം. സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെ എട്ട് വിക്കറ്റിനാണ് കേരളം തോല്പിച്ചത്. പഞ്ചാബ് ഉയർത്തിയ 158 റൺസെന്ന വിജയലക്ഷ്യം കേരളം അനായാസം മറികടക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ലീഡ് വഴങ്ങിയ ശേഷം, ശക്തമായി തിരിച്ചു വന്നാണ് കേരളം വിജയം സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റിന് 23 റൺസെന്ന നിലയിലാണ് പഞ്ചാബ് അവസാന ദിവസം കളി തുടങ്ങിയത്. എന്നാൽ കളി തുടങ്ങി ആറാം ഓവറിൽ തന്നെ അഞ്ച് […]Read More

Sports

രഞ്ജി ട്രോഫി: മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം കേരളത്തിന്

തിരുവനന്തപുരം: പഞ്ചാബിന് എതിരായ രഞ്ജി ട്രോഫി മത്സരത്തിൽ കേരളത്തിന് നേരിയ മുൻതൂക്കം. മഴ തടസ്സപ്പെടുത്തിയ ആദ്യ ദിനം ഉച്ച വരെ മാത്രമാണ് മത്സരം നടന്നത്. കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നിലയിലാണ് പഞ്ചാബ്. അതിഥി താരങ്ങളായ ആദിത്യ സർവതെയുടെയും ജലജ് സക്സേനയുടെയും ബൌളിങ് മികവാണ് മത്സരത്തിൽ കേരളത്തിന് മേൽക്കൈ നല്കിയത്. ആദിത്യ സർവതെ മൂന്നും ജലജ് സക്സേന രണ്ടും വിക്കറ്റുകൾ വീഴ്ത്തി. തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിലാണ് മത്സരം നടക്കുന്നത്. […]Read More

Blog

കഴക്കുട്ടത്ത് നിന്ന് കാണാതായ 13കാരിയുമായി പൊലിസ് ഇന്ന് കേരളത്തിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ പതിമൂന്നുകാരിയുമായി കേരള പൊലിസ് ഇന്ന് വിശാഖപട്ടണത്ത് നിന്ന് മടങ്ങും. ഇന്ന് രാത്രി സിഡബ്ല്യുസി സംരക്ഷണ കേന്ദ്രത്തില്‍ പാര്‍പ്പിക്കും. വിശാഖപട്ടണത്ത് നിന്ന് വിജയവാഡയിലേക്കും അവിടെ നിന്ന് രാത്രി 10.25ന് കേരള എക്‌സ്പ്രസില്‍ കേരളത്തിലേക്കും തിരിക്കും. ഞായറാഴ്ച രാത്രി 9.50ന് തിരുവനന്തപുരത്ത് എത്തും. ആദ്യം കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കും. പിന്നീട് സി.ഡബ്യു.സിയുടെ മുന്‍പാകെ ഹാജരാക്കും. മാതാപിതാക്കളില്‍ നിന്ന് മാനസികമോ ശാരീരികമോ ആയ എന്തെങ്കിലും അതിക്രമം നേരിടേണ്ടി വന്നിട്ടോ എന്ന് വ്യക്തത വരുത്തയ […]Read More

Blog

യുവ ഡോക്‌ടറുടെ കൊലപാതകം: കേരളത്തിൽ ഇന്ന് ഡോക്ടർമാർ ഒ.പിയും

തിരുവനന്തപുരം: കൊൽക്കത്തയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഡോക്ടർമാർ സമരം നടത്തും. പി.ജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരും ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിച്ചാണ് സമരം നടത്തുക. തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർമാരും സമരത്തിന്റെ ഭാഗമാകുന്നുണ്ട്. സമരം സർക്കാർ ആശുപത്രുകളുടെ പ്രവർത്തനം ഭാഗീകമായെങ്കിലും പ്രതിസന്ധിയിലാക്കിയേക്കും. യുവ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ തലത്തിൽ രൂപീകരിക്കപ്പെട്ട ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിലും ഡോക്ടർമാർ പ്രതിഷേധിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാരുടെ പ്രതിഷേധം നടന്നുവരികയാണ്. […]Read More

Kerala

കേരളം മതി; പ്രമേയം ഐകകണ്‌ഠ്യേനെ പാസാക്കി നിയമസഭ

തിരുവനന്തപുരം: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നം കാരണമാണ് വീണ്ടും അവതരിപ്പിച്ചത്. ഭരണഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യ പ്രമേയം. എന്നാൽ ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തിയാൽ മതിയെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ് നിർദ്ദേശിച്ചു. ഇതേത്തുടർന്നാണ് പ്രമേയം വീണ്ടും അവതരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ […]Read More

Kerala Politics

മൂന്നാം മോദി സര്‍ക്കാരിൽ കേരളത്തിൽ നിന്ന് 2 കേന്ദ്രമന്ത്രിമാർ

കേരളത്തിൽ നിന്നും സുരേഷ് ഗോപിക്ക് ഒപ്പം ഒരാൾ കൂടി മൂന്നാം മോദി സർക്കാരിലേക്ക്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും കേന്ദ്രമന്ത്രിയാകും. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായിരുന്നു ജോർജ് കുര്യൻ. ക്രിസ്ത്യൻ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോർജ് കുര്യന് മന്ത്രിസഭയിൽ അംഗത്വം ലഭിച്ചത്. ബിജെപി കേന്ദ്ര നേതൃത്വവുമായുളള ബന്ധമാണ് ജോർജിന് തുണയായത്. നേരത്തെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്റെ പദവിയും അലങ്കരിച്ചിരുന്നു. പുതുപ്പളളിയിൽ ഉമ്മൻചാണ്ടിക്കെതിരെ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. യുവമോർച്ച മുതൽ രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച അദ്ദേഹം […]Read More