അഹമ്മദാബാദ്: സീനിയർ വനിതാ ഏകദിന ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ അസമിനെ തോല്പിച്ച് കേരളം. 57 റൺസിനായിരുന്നു കേരളത്തിൻ്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളം 46-ാം ഓവറിൽ 170 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അസമിന് 113 റൺസ് മാത്രമാണ് നേടാനായത്. 73 റൺസെടുത്ത നജ്ല സി.എം. സി യുടെ പ്രകടനമാണ് കേരളത്തിൻ്റെ വിജയത്തിൽ നിർണ്ണായകമായത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിൻ്റേത് മികച്ച തുടക്കമായിരുന്നില്ല. ഓപ്പണർമാരായ ദൃശ്യ 15ഉം ഷാനി 20ഉം റൺസെടുത്ത് പുറത്തായി. എന്നാൽ മൂന്നാമതായി […]Read More