Cancel Preloader
Edit Template

Tags :Kerala temperature

Weather

വറ ചട്ടിയിൽ കേരളം; താപനില ഇനിയും ഉയരും

കേരളത്തില്‍ മൂന്ന് ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. താപനില മുന്നറിയിപ്പുള്ളത് പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളിലാണ്. പാലക്കാട് ഓറഞ്ച് അലര്‍ട്ടും, തൃശൂര്‍, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. നിലവില്‍ ഇടുക്കി, വയനാട് ജില്ലകളിലൊഴികെ സംസ്ഥാനത്ത് മറ്റിടങ്ങളിലെല്ലാം തന്നെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ഉണ്ട്. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാനാണ് സാധ്യതയെന്ന് imd. 41.3 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ പാലക്കാട് […]Read More

Weather

താപനില 45 ഡിഗ്രി കടന്നു; റെക്കോർഡ് ചൂടുമായി പാലക്കാട്

കേരളം മുഴുവൻ ചൂടിൽ വെന്തുരുകയാണ്. റെക്കോർഡ് ചൂടുമായി മുന്നേറുന്നത് പാലക്കാട് ജില്ലയാണ്. ഇന്നലെ പാലക്കാട് ജില്ലയിൽ 45.4 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ ഓട്ടോമാറ്റിക് സ്റ്റേഷനുകളിൽ മിക്കക്കതിലും 40 ഡിഗ്രിക്ക് മുകളിലാണ് ഇന്നലെ രേഖപ്പെടുത്തിയ താപനില. പാലക്കാട് വേനൽ മഴ കാര്യമായി ലഭിക്കാത്തതും ജനജീവിതം ദുസഹമാക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഈ വർഷത്തെ ഇതുവരെയുള്ള റെക്കോർഡ് ചൂട് പാലക്കാട് ആണെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. വെന്തുരുകുന്ന പാലക്കാട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസഹ്യമായ […]Read More

Weather

സംസ്ഥാനത്ത് നാളെ താപനില ഉയരും: നാല് ജില്ലകളിൽ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലേർട്ട്. സാധാരണയെക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ കണ്ണൂർ ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, കോട്ടയം ജില്ലയിൽ 37°C വരെയും, ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36°C വരെയും (സാധാരണയെക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ) താപനില ഉയരാൻ […]Read More