ദില്ലി: ആശാ വര്‍ക്കര്‍മാരുടെ പ്രതിസന്ധി പാര്‍ലമെന്‍റിൽ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. നിലവിലുള്ള 7000 രൂപയ്ക്ക് പകരം ആശാ വർക്കർമാർക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെനന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. സമരം ചെയ്യുന്ന ആശമാരെ ട്രേഡ് യൂണിയന്‍ നേതാക്കള്‍ അപമാനിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ പാർലമെന്റിലെ പ്രസംഗത്തിനിടെ പറഞ്ഞു. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വർക്കർമാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപിയും […]Read More