നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭയ്ക്ക് 37 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളം ആദ്യ ഇന്നിങ്സിൽ 342 റൺസിന് പുറത്തായി. 379 റൺസായിരുന്നു വിദർഭ ആദ്യ ഇന്നിങ്സിൽ നേടിയത്. 98 റൺസ് നേടിയ ക്യാപ്റ്റൻ സച്ചിൻ ബേബിയാണ് കേരളത്തിൻ്റെ ടോപ് സ്കോറർ. രഞ്ജി ട്രോഫി ചരിത്രത്തിൽ, ഒരു സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കിയ വിദർഭ താരം ഹർഷ് ദുബെയുടെ പ്രകടനവും മൂന്നാം ദിവസം ശ്രദ്ധേയമായി. മൂന്ന് വിക്കറ്റിന് 131 […]Read More