തിരുവനന്തപുരം: കൊടകര കുഴൽപ്പണ കേസിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങളോട് പൊട്ടിത്തെറിച്ച് പ്രതികരിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. കൊടകര കുഴൽപ്പണക്കേസിൽ മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നുവെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. തിരൂർ സതീഷിന് പിന്നിൽ താനാണെന്ന് വാർത്തകൾ വരുന്നുണ്ട്. തനിക്കെതിരെ പുറത്തുവരുന്ന ആരോപണങ്ങൾ തെറ്റാണ്. രേഖയില്ലാതെയാണ് തനിക്കെതിരെ വലിയ ആരോപണം ഉന്നയിക്കുന്നത്. സതീഷിന്റെ പിറകിൽ ശോഭയാണെന്ന് ചാർത്തി നൽകുകയാണ്. കേരളത്തിലെ ചില മുതലാളിമാരുടെ ഇടപാട് പുറത്തുകൊണ്ടുവരാന്‍ ദില്ലിയില്‍ പോകുമെന്നും ശോഭ അറിയിച്ചു. തന്റെ ജീവിതം വെച്ച് […]Read More
Tags :Kerala Chief minister
കേന്ദ്ര അവഗണനയ്ക്കെതിരെ സമരവുമായി മുഖ്യമന്ത്രിയും മന്ത്രിമാരും. ജനപ്രതിനിധികളെയടക്കം സംഘടിപ്പിച്ച് ഫെബ്രുവരി എട്ടിന് സമരം നടത്താൻ ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി.ഇന്ത്യാ മുന്നണിയിലെ കക്ഷി നേതാക്കളെയും എല്ലാ മുഖ്യമന്ത്രിമാരെയും സമരത്തിന് ക്ഷണിച്ചു. കേരള ഹൗസിൽ നിന്ന് രാവിലെ 11.30 ന് ജാഥ ജന്തർ മന്ദറിലേക്ക് നീങ്ങും. ഇടത് സർക്കാരിന്റെ ജനപ്രീതി ഇല്ലാതാക്കാൻ കേന്ദ്രസർക്കാർ ബോധപൂർവ്വം ശ്രമം നടത്തുകയാണെന്ന് ഇടത് മുന്നണി കൺവീനർ ഇ പി ജയരാജൻ ആരോപിച്ചു. പണം അനുവദിക്കാതെ കേരളത്തിൽ വികസന മുരടിപ്പ് ഉണ്ടാക്കുന്നു. ഡൽഹിയിലെ സമര ദിവസം […]Read More