വടകര ∙ പരിമിതികളെ അതിജീവിച്ചും ഓരോ ജീവനക്കാരും താഴേക്കിടയിലുള്ള ജോലി വരെ ചെയ്തതിന്റെയും ഫലമായി ജില്ലാ ആശുപത്രിക്ക് കായകൽപ അവാർഡ്. സംസ്ഥാനത്തെ 41 ആശുപത്രികളോട് മത്സരിച്ച് 7–ാം സ്ഥാനമാണ് വടകര ജില്ലാ ആശുപത്രിക്ക് കിട്ടിയത്. തലനാരിഴയ്ക്ക് 8 പോയിന്റ് കുറഞ്ഞതു കൊണ്ട് രണ്ടാം സ്ഥാനം നഷ്ടപ്പെട്ടു. അവാർഡായി ആശുപത്രിക്ക് 3 ലക്ഷം രൂപ ലഭിക്കും. അവാർഡിനു വേണ്ടി ഈ ആശുപത്രിയെ പരിഗണിക്കുന്നത് ചരിത്രത്തിലാദ്യം. ആശുപത്രിയിലെ 90 ശതമാനം കെട്ടിടങ്ങളും ഏറെ പഴക്കമുള്ളതാണ്. 66 വർഷം മുൻപ് പണിത […]Read More