കാസർകോട്: കാസർകോട് ഉദുമയിൽ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്‌വികയാണ് മരിച്ചത്. ഉദുമ ഗവ എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്. സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുടുംബത്തിന് വിട്ടുനൽകും.Read More
Tags :Kasaragod
കാസര്‍കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ ഉക്രംപാടി സ്വദേശി എം. മണികണ്ഠനാണ് (38) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈയിലായിരുന്നു മണികണ്ഠന്‍ ജോലി ചെയ്തിരുന്നത്. ഇവിടെ നിന്ന് പനിയെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. കാസര്‍കോട് ഗവ. ജനറല്‍ ആശുപ്രതിയിലാണ് ആദ്യം ചികിത്സ തേടിയത്. അസുഖം ഭേദമാകാത്തതിനെ തുടര്‍ന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നിന്നാണ് അമീബിക് മസ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിഞ്ഞത്. പിതാവ്: പി. കുമാരന്‍ നായര്‍. മാതാവ്: മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ: നിമിഷ. […]Read More
പടന്നക്കാട് വീട്ടില്‍ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച പ്രതിക്കായി തെരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചെയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയുടെ സ്വര്‍ണ്ണാഭരണം കവര്‍ന്ന ശേഷമാണ് പ്രതി രക്ഷപ്പെട്ടത്. മലയാളം സംസാരിക്കുന്ന മെലിഞ്ഞ ശരീര പ്രകൃതിയുള്ള ആളാണ് പ്രതിയെന്നാണ് കുട്ടിയുടെ മൊഴി. പൊലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടരുന്നുണ്ടെങ്കിലും പ്രതിയെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. കണ്ണൂര്‍ റേഞ്ച് ഡിഐജി തോംസണ്‍ ജോസ് ഇന്നലെ പ്രത്യേക യോഗം വിളിച്ച് അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു.ഇന്നലെ പുലര്‍ച്ചെ മൂന്ന് […]Read More
കാസർകോട് ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല. കാസര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടം നടന്നയുടൻ നാട്ടുകാരും വിവരമറിഞ്ഞ് എത്തിയ പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. […]Read More
കാസർഗോഡ് പെരിയയിൽ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചു. കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടമുണ്ടായത്. തായന്നൂർ സ്വദേശികളായ രാജേഷ്(35), രഘുനാഥ് (52) എന്നിവരാണ് മരിച്ചത്. പെരിയയിൽ നിന്ന് തെയ്യം കണ്ട് മടങ്ങവേ കേന്ദ്ര സർവകലാശാലയ്ക്കു സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ രണ്ടു പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.ഇവരെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിRead More
കേരള-സംസ്ഥാന സര്‍ക്കാരുകളെ കടന്നാക്രമിച്ച് നേതാക്കള്‍; കെപിസിസി ‘സമരാഗ്നി’ക്ക് കാസര്‍കോട് തുടക്കംഎത്ര തവണ കേരളത്തിൽ വന്നാലും തൃശൂർ എടുക്കാമെന്ന മോഹം നടക്കില്ലെന്നും ജനങ്ങളെ വിഭജിക്കാനുള്ള ഗ്യാരണ്ടി മാത്രമാണ് മോദിയുടെ ഗ്യാരണ്ടിയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി പ്രക്ഷോഭത്തിന് കാസര്‍കോട് തുടക്കം. ഇന്നലെ വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് നടന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ കെപിസിസിയുടെ സമരാഗ്നി പ്രക്ഷോഭ യാത്ര ഫ്ലാഗ് ഓഫ് […]Read More