കണ്ണൂർ റെയിൽവേ സ്‌റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. എക്സൈസും റെയിൽവേ പോലീസും നടത്തിയ സംയുക്ത റെയ്‌ഡിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഓഫീസ് കണ്ണൂരിൻ്റെ അധിക ചുമതലയുള്ള എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ റെയ്ഡിലാണ് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്.സ്‌റ്റേഷന്റെ വടക്കുവശത്തായി സ്ഥിതിചെയ്യുന്ന റെയിൽവെ മസ്ദൂർ യൂനിയൻ കണ്ണൂർ എന്ന പേരിൽ ബോർഡുള്ള കെട്ടിടത്തിന്റെ സമീപത്ത് ഉടമസ്ഥനില്ലാത്ത നിലയിൽ 6.7 കിലോഗ്രാം കഞ്ചാവ് ശേഖരം കണ്ടെത്തിയത്. […]Read More