കണ്ണൂർ: മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് സംശയം. ഇന്ന് രാവിലെയാണ് സംഭവം നാട്ടുകാർ അറിഞ്ഞത്. 62 കാരിയായ നിർമലയെ മകൻ കൊലപ്പെടുത്തിയെന്നാണ് ഉയരുന്ന സംശയം. രാവിലെയാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസമായി വീടിന് പുറത്ത് ആരേയും കണ്ടിരുന്നില്ല. സംശയം തോന്നിയ സാഹചര്യത്തിൽ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. സുമേഷ് […]Read More
Tags :Kannur
തിരുവനന്തപുരം: അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം അവസാനിക്കാൻ ഒരു ദിവസം ബാക്കി നിൽക്കെ സ്വർണക്കപ്പിനായി ഇഞ്ചോടിഞ്ച് പോരാട്ടം. 249 മത്സരങ്ങളിൽ 179 എണ്ണം പൂർത്തിയായപ്പോൾ 713 പോയിന്റുമായി നിലവിലെ ചാമ്പ്യൻമാരായ കണ്ണൂരാണ് മുന്നിൽ. 708 പോയിന്റുമായി കോഴിക്കോടും തൃശൂരും രണ്ടാം സ്ഥാനത്തുണ്ട് 702 പോയിന്റുമായി പാലക്കാട് മൂന്നാം സ്ഥാനത്താണ്. സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂൾ 123 പോയിന്റുമായി ഒന്നാം സ്ഥാനത്ത് മുന്നേറുകയാണ്. നേരത്തെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂൾ 93 […]Read More
തിരുവനന്തപുരം: അറുപത്തി മൂന്നാമത് സംസ്ഥാന സ്കൂൾ കലോത്സവം മൂന്നാം ദിനത്തിലേക്ക് കടക്കുമ്പോൾ കണ്ണൂരും തൃശൂരും, കോഴിക്കോടും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടം. പകുതിയോളം മത്സരങ്ങൾ അവസാനിച്ചപ്പോൾ കണ്ണൂരിന് 449 പോയിന്റും തൃശൂരിന് 448 പോയിന്റും കോഴിക്കോടിന് 446 പോയിന്റുമാണ് ഉള്ളത്. പാലക്കാടാണ് നാലാം സ്ഥാനത്ത്. സ്കൂളുകളിൽ 65 പോയിന്റുമായി തിരുവനന്തപുരം കാർമൽ ഹയർ സെക്കന്ററി സ്കൂളാണ് ഇപ്പോൾ മുന്നിലുള്ളത്. പത്തനംതിട്ട എസ്‌വിജിവി ഹയർ സെക്കന്ററി സ്കൂളും ആലത്തൂർ ഗുരുകുലം ഹയർ സെക്കന്ററി സ്കൂളും 60 പോയിന്റ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. […]Read More
കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പൊലീസ് സംഘം പൂനെയിലേക്ക്. പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബര്‍ വിദഗ്ധനുള്‍പ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്. എലത്തൂര്‍ എസ് ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവര്‍ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ അവസാന ടവര്‍ ലൊക്കേഷന്‍ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിന്‍റെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ […]Read More
കണ്ണൂർ: കണ്ണൂർ പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ യുവാവിനെ അറസ്റ്റ് ചെയ്തു. കനാൽക്കര സ്വദേശി വിപിൻ രാജാണ് അറസ്റ്റിലായത്. സിപിഎം അനുഭാവിയാണ് വിപിൻ രാജെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തിരുന്നു. കെട്ടിത്തിന്റെ ജനൽ ചില്ലുകൾ തകർത്ത്, വാതിലിന് തീയിട്ടിരുന്നു. പിന്നിൽ സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഇന്നലെ രാവിലെയായിരുന്നു ജനൽ ചില്ലുകൾ തകർത്ത നിലയിൽ കണ്ടത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. […]Read More
ചൊക്ളി : ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപത്തായി ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിയോടെ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നാശം. അഞ്ചു വീടുകൾക്ക് നാശനഷ്ടമുണ്ടായി. നിരവധി മരങ്ങൾ കടപുഴകി വീണു. വ്യാപകമായ കൃഷിനാശം. നായ്‌പാടി ബാബൂട്ടി, നായ്‌പാടി ജയൻ, പറോംകുന്നുമ്മൽ ബാലൻ, വികാസ്, സുരേന്ദ്രൻ എന്നിവരുടെ വീടുകൾക്കാണ് നാശമുണ്ടായത്. 30 സെക്കൻഡ് വീശിയടിച്ച ചുഴലികാറ്റിൽ മരങ്ങൾ കടപുഴകി വീണും ഓടുകൾ പറന്ന് പോയുമാണ് വീടുകളിലെ മേൽക്കൂര തകർന്നത്. പാനൂർ ബ്ലോക്ക് ഓഫീസ് ജീവനക്കാരൻ കാന്തോളിൽ വിനിഷിന്റെ വീട്ടുപറമ്പിലെ […]Read More
കണ്ണൂര്‍: മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍,കാസര്‍കോട്,വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക്് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കാസര്‍കോട് മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കാസര്‍കോട് ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (ജൂലൈ 19) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.മുന്‍ നിശ്ചയപ്രകാരമുള്ള പരീക്ഷകള്‍ക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല. കണ്ണൂര്‍ മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ […]Read More
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. രക്ഷാപ്രവർത്തന പരാമർശം തിരിച്ചടിയായെന്നും മൈക്ക് വിവാദം മോശം പ്രതിഛായ ഉണ്ടാക്കിയെന്നും വിമർശനമുയർന്നു. പൊതുസമൂഹം എല്ലാം കാണുന്നുണ്ടെന്ന ജാഗ്രത ഉണ്ടായില്ല. രണ്ടാം പിണറായി സർക്കാർ, ആദ്യത്തേതിന്റെ നിഴൽ മാത്രമെന്നും അംഗങ്ങൾ വിമർശിക്കുന്നു. നേരത്തെ, പത്തനംതിട്ടയിലും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ വിമർശനം ഉയർന്നിരുന്നു.Read More
കണ്ണൂര്‍: കൂത്തുപറമ്പ് ആളൊഴിഞ്ഞ പറമ്പില്‍ നിന്നും രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ആമ്പിലാട് റോഡിനടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് ബോംബുകള്‍ കണ്ടെത്തിയത്. എരഞ്ഞോളിയില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലിലെ വിവിധ ഭാഗങ്ങളില്‍ പൊലിസ് നടത്തിയ തെരച്ചിലിലാണ് ബോംബ് കണ്ടെത്തിയത്. ആള്‍താമസമില്ലാത്ത വീട്ടുപറമ്പില്‍ നിന്ന് തേങ്ങ എടുക്കുന്നതിനിടയില്‍ എരഞ്ഞോളി കുടക്കളത്ത് സ്റ്റീല്‍ ബോംബ് പൊട്ടിത്തെറിച്ച് 85കാരന്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് പിന്നാലെ അതത് സ്റ്റേഷന്‍ പരിധികളിലെ ആളൊഴിഞ്ഞ വീടുകള്‍, പറമ്പുകള്‍ എന്നിവിടങ്ങളിലും പൊലിസ് പരിശോധന നടത്തുന്നുണ്ട്.Read More
കണ്ണൂർ ചക്കരക്കല്ലിൽ റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ചു. രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത് എന്നാണ് സംശയം. ബാവോട് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. പൊലിസ് വാഹനത്തിന് സമീപത്ത് വെച്ചായിരുന്നു സ്ഫോടനം. ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല. പ്രദേശത്ത് സിപിഎം – ബിജെപി പാർട്ടികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്ഫോടനം എന്നത് ഗൗരവകരമാണ്. ഇന്നലെയും പ്രദേശത്ത് കൊടിതോരണങ്ങൾ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്നങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പ്രദേശത്ത് പൊലിസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പട്രോളിംഗിന്റെ ഭാഗമായി രാവിലെ പൊലിസ് വാഹനം കടന്നു […]Read More