Cancel Preloader
Edit Template

Tags :Kanam Rajendran’s wife and son injured in mini-lorry-car collision

Kerala

കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും മിനിലോറിയും കാറും കൂട്ടിയിടിച്ച്

കോട്ടയം : സിപിഐ മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ്റെ ഭാര്യയ്ക്കും മകനും വാഹനാപകടത്തിൽ പരിക്ക്. വനജ രാജേന്ദ്രൻ (65), മകൻ സന്ദീപ് രാജേന്ദ്രൻ (42) എന്നിവർക്കാണ് പരിക്കേറ്റിട്ടുള്ളത്. മിനിലോറിയും ഇന്നോവ കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഇന്നലെ വൈകുന്നേരം 4:30 തിന് തലയോലപ്പറമ്പ് വടകര തോട്ടം ജംഗ്ഷന് സമീപം വെച്ചാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇന്നോവയുടെ മുൻഭാഗം പൂർണ്ണമായും തകർന്നു പോയി. വനജ രാജേന്ദ്രന് തലയ്ക്കാണ് പരിക്ക്.   ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.Read More