വയനാട് തലപ്പുഴ കമ്പമലയില്‍ മാവോവാദികളും പൊലിസും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച്ച രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ആര്‍ക്കും പരുക്കില്ലെന്നാണ് വിവരം. ഒന്‍പത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികള്‍ അറിയിച്ചു. തേന്‍പാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്. കമ്പമലയില്‍ സി.പി മൊയ്തീന്റെ നേതൃത്വത്തില്‍ നാലു മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടര്‍ബോള്‍ട്ട് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഈ മാസം 24 നാണ് നാലുപേരടങ്ങുന്ന സംഘം എസ്റ്റേറ്റ് പാടിയില്‍ എത്തിയത്. 20 മിനിറ്റോളം പാടിയില്‍ ചെലവഴിച്ച ഇവര്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് മടങ്ങിയത്. സി.പി. […]Read More