തിരുവനന്തപുരം: കലോത്സവ വിവാദത്തില്‍ നടിക്കെതിരായ പ്രസ്താവന പിന്‍വലിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കലോത്സവ നൃത്തത്തിന് നടി അഞ്ച് ലക്ഷം പ്രതിഫലമായി ചോദിച്ച പരാമര്‍ശമാണ് പിന്‍വലിച്ചത്. സംസ്ഥാന കലോത്സവത്തിന് മുമ്പ് വിവാദത്തിന് താത്പര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല. സ്വാഗത ഗാനത്തിന്റെ നൃത്താവിഷ്‌കാരത്തിനായി ആരെയും ഏല്‍പിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കലോത്സവത്തിന്റെ നൃത്താവിഷ്‌കാരം ആരെയും ഏല്‍പ്പിച്ചിട്ടില്ലെന്നും പ്രമുഖ നടിയോട് ഏഴ് മിനുട്ടുള്ള നൃത്തം ചിട്ടപ്പെടുത്താമോ എന്ന് ചോദിച്ചിരുന്നുവെന്നും മന്ത്രി വി ശിവന്‍ കുട്ടി പറഞ്ഞു. സ്‌കൂള്‍ കലോത്സവത്തിന്റെ […]Read More