കൊച്ചി: കാക്കനാട് സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരി മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല. സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി യാത്രക്കാര്‍ക്ക് പരുക്കേറ്റു. പുക്കാട്ടുപടിയില്‍ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. സീപോര്‍ട്ട് റോഡിലെ വള്ളത്തോള്‍ ജങ്ഷനിലെത്തി ഇടപ്പള്ളി ഭാഗത്തേക്ക് തിരിയുന്നതിനിടയില്‍ എതിര്‍ഭാഗത്ത് നിന്ന് വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. ബസിലേക്ക് ഇടിച്ച ടോറസിന് പുറകില്‍ മറ്റൊരു ടോറസ് ലോറിയും വന്ന് ഇടിച്ചു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് യാത്രക്കാര്‍ പറയുന്നത്. പരുക്കേറ്റവരെ വിവിധ സ്വകാര്യ […]Read More
Tags :Kakkanad
കൊച്ചി: കാക്കനാട് ഛര്‍ദിയും വയറിളക്കവും പിടിപെട്ട് 350 പേര്‍ ചികിത്സയില്‍. ഡി.എല്‍.എഫ് ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ക്കാണ് രോഗബാധയുണ്ടായത്. അഞ്ചു വയസില്‍ താഴെയുള്ള 25 കുട്ടികളും ചികിത്സയിലാണ്. കുടിവെള്ളത്തില്‍ നിന്നാവാം രോഗം പടര്‍ന്നതെന്നാണ് സംശയം. ആരോഗ്യവകുപ്പ് ജലസാംപിളുകള്‍ ശേഖരിച്ചു. 15 ടവറുകളിലായി 1268 ഫ്‌ളാറ്റുകളാണ് ഡിഎല്‍എഫിന് കീഴിലുള്ളത്. 5000ത്തിലധികം താമസക്കാരും ഇവിടെ ഉണ്ട്. കുടിവെള്ളത്തില്‍ നിന്നാണ് രോഗബാധ ഉണ്ടായതെങ്കില്‍ കൂടുതല്‍ ആളുകളും ചികിത്സ തേടാനാണ് സാധ്യത. കിണര്‍ ബോര്‍വെല്‍ മുനിസിപാലിറ്റി ലൈന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഫ്‌ളാറ്റിലേക്ക് കുടിവെള്ളമെത്തിക്കുന്നത്. ഇവിടെ നിന്നുള്ള […]Read More