Cancel Preloader
Edit Template

Tags :K surendran

Kerala Politics

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ആകാമോയെന്ന് വിശ്വാസികള്‍ തീരുമാനിക്കും : കെ

കോഴിക്കോട്:കേരളത്തിലെ ഏറ്റവും വലിയ പ്രശ്നം അമ്പലങ്ങളിൽ ഷർട്ട് ഇട്ടിട്ട് പോകുന്നതാണോയെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ ചോദിച്ചു.സിപിഎം എന്തിനാണ് ക്ഷേത്രങ്ങളിലെ കാര്യം അന്വേഷിക്കുന്നത്.മുസ്ലിം സഹോദരിമാരുടെ വേഷം എന്താണെന്ന് നോക്കണം.വലിയ വില കൊടുത്ത് വാങ്ങുന്ന വസ്ത്രങ്ങൾക്ക് മുകളിൽ കറുത്ത വസ്ത്രം അണിയുന്നത് എന്തിനാണ്.പിണറായി വിജയൻ മുസ്ലിം ദേവാലയങ്ങളിൽ സ്ത്രീകളെ പ്രാർത്ഥിക്കാൻ അനുവദിക്കാൻ വാദിക്കട്ടെ..മുസ്ലിം പള്ളികളിൽ സ്ത്രീകള്‍ക്ക് പ്രാർത്ഥനക്ക് പ്രവേശനം നൽകണമെന്ന് പറയാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു അമ്പലങ്ങളില്‍ ക?രുന്നവരുടെ കുപ്പായം ഇടീപ്പിക്കാനും ഊരാനും നടക്കുന്ന […]Read More

Kerala Politics

‘പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ല’;

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിയിൽ സംസ്ഥാന ബിജെപിയിലെ പൊട്ടിത്തെറിക്കിടെ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രൻ. പ്രസ്ഥാനത്തെ അപമാനിക്കാൻ ശ്രമിച്ച ഒരു മാധ്യമപ്രവർത്തകനെയും വെറുതെ വിടില്ലെന്നും പാർട്ടിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചവരെയും കള്ളവാർത്ത കൊടുത്തവരെയും കൈകാര്യം ചെയ്യുമെന്നും ആയിരുന്നു സുരേന്ദ്രൻ്റെ ഭീഷണി. അതിനിടെ പാലക്കാട് നഗരസഭയിലെ അസംതൃപ്തരായ ബിജെപി കൗൺസിലർമാരെ കോൺഗ്രസ്സിലേക്കെത്തിക്കാൻ സന്ദീപ് വാര്യർ നീക്കം തുടങ്ങി. പാലക്കാട്ടെ തോൽവിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി തുടരുമ്പോഴാണ് മാധ്യമങ്ങളോടുള്ള സംസ്ഥാന അധ്യക്ഷൻ്റെ അരിശം. തോൽവിയുടെ ഉത്തരവാദിത്വം […]Read More

Kerala Politics

കെ സുരേന്ദ്രന്‍ അധ്യക്ഷസ്ഥാനത്ത് തുടരും; ബിജെപി ദേശീയ നേതൃത്വത്തിന്റെ

ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന അധ്യക്ഷസ്ഥാനത്ത് കെ സുരേന്ദ്രന്‍ തന്നെ വീണ്ടും തുടരും. സുരേന്ദ്രനെ മാറ്റേണ്ടതില്ലെന്നാണ് പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട്. ഉപതെരഞ്ഞെടുപ്പ് പരാജയത്തിനു പിറകെ സുരേന്ദ്രനെതിരെ പാര്‍ട്ടിയില്‍ പ്രതിഷേധമുണ്ടായിരുന്നു. പാലക്കാട്ടെ തോല്‍വിയെകുറിച്ചുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സുരേന്ദ്രന്‍ രാജി സന്നദ്ധത അറിയിച്ചിരുന്നു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും സുരേന്ദ്രന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ദേശീയ നേതൃത്വത്തെയാണ് രാജിസന്നദ്ധത അറിയിച്ചത്. പാലക്കാട്ടെ സാഹചര്യം പരിശോധിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും കേന്ദ്രനേതൃത്വം സുരേന്ദ്രനെ അറിയിക്കുകയും ചെയ്തു. പാലക്കാട്ടെ തോല്‍വിയില്‍ ബിജെപിയില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. […]Read More

Kerala Politics

ശക്തികേന്ദ്രമായ പാലക്കാട് കുറഞ്ഞത് പതിനായിരം വോട്ടുകള്‍; ബിജെപിയിൽ കെ

തിരുവനന്തപുരം: പാലക്കാട്ടെ തോൽവിക്ക് സംസ്ഥാന ബിജെപിയിലുണ്ടാകുന്നത് വലിയ പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷൻ നേരിട്ട് നേതൃത്വം നൽകിയിട്ടും വോട്ട് ചോർന്നത് ചർച്ചയാകും. നേതൃമാറ്റം വേണമെന്ന ആവശ്യം ശക്തമാകാനും സാധ്യതയുണ്ട്. ചേലക്കരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ശക്തികേന്ദ്രമായ പാലക്കാട് പതിനായിരത്തോളം വോട്ട് കുറഞ്ഞതാണ് നേതൃത്വത്തെ വെട്ടിലാക്കുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരായ വിമർശനത്തിന് തയ്യാറെടുക്കുകയാണ് കൂടുതൽ നേതാക്കൾ. ഉപതെര‍ഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാടും വയനാടും വെച്ച് യുഡിഎഫിന് ആഹ്ളാദിക്കാം. ചേലക്കര ഉന്നയിച്ച് എൽഡിഎഫിനും. എന്നാൽ, കേരളം പിടിക്കാനിറങ്ങുന്ന ബിജെപിക്ക് ബാക്കിയുള്ളത് […]Read More

Kerala Politics

തെരഞ്ഞെടുപ്പിൽ തോൽക്കുമെന്നായപ്പോൾ യുഡിഎഫ് വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നു’: കെ

തിരുവനന്തപുരം: കോൺ​ഗ്രസിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തെര‍ഞ്ഞെടുപ്പ് തോൽക്കുമെന്നായപ്പോൾ വർ​ഗീയ ശക്തികളെ കൂട്ടുപിടിക്കുന്നുവെന്ന് സുരേന്ദ്രൻ വിമർശിച്ചു. പോപ്പുലർ ഫ്രണ്ട് നേതാക്കളെ കണ്ടതിനെ കുറിച്ച് വിഡി സതീശന് മറുപടിയില്ല. വർ​ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് പറയാൻ കോൺ​ഗ്രസ് തയ്യാറാകുമോ എന്ന് ചോദിച്ച സുരേന്ദ്രൻ കോൺ​ഗ്രസിന്റെ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്നും കുറ്റപ്പെടുത്തി. കോൺഗ്രസ് ഓഫീസ് നിറയെ പോപ്പുലർ ഫ്രണ്ട് നേതാക്കളാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. സ്ഥാനാർത്ഥിക്കും പ്രതിപക്ഷ നേതാവിനും ഒപ്പമുള്ളത് പിഎഫ്ഐ നേതാവാണ്. വഖഫ് ബോർഡ് അധിനിവേശം വ്യാപിക്കുന്നു. വി.ഡി.സതീശൻ […]Read More

Kerala Politics

ഒരു കള്ളം മറയ്ക്കാൻ മുഖ്യമന്ത്രി നൂറുകള്ളം പറയുകയാണ്, പിണറായി

തിരുവനന്തപുരം: പിആർ ഏജൻസി നൽകിയ അഭിമുഖവുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന് മുമ്പിൽ പച്ചക്കള്ളം പറഞ്ഞ് മുഖ്യമന്ത്രി അപഹാസ്യനായെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഒരു കള്ളം മറയ്ക്കാൻ നൂറുകള്ളം പറയുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. എത്ര ലാഘവത്തോടെയാണ് ദേവകുമാറിന്‍റെ മകൻ അഭിമുഖത്തിന് അഭ്യർത്ഥിച്ചപ്പോൾ താൻ സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നത്. അഭിമുഖം നടത്തുന്ന മാധ്യമപ്രവർത്തകയെ കൂടാതെ മറ്റൊരാൾ റൂമിൽ ഇരുന്നത് മുഖ്യമന്ത്രി അറിയാതെയാണെന്ന് പറഞ്ഞാൽ അത് അരിയാഹാരം കഴിക്കുന്നവർ വിശ്വസിക്കില്ല. കൃത്യമായി പിആർ ഏജൻസി ആസൂത്രണം ചെയ്ത അഭിമുഖമായിരുന്നു അതെന്ന് […]Read More

Kerala Politics

വനംമന്ത്രി തന്നെ പഴഞ്ചന്‍’: വനം-വന്യജീവി നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കേരളത്തില്‍

‘ സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തിലുള്ളത് എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരാണ് എന്ന് സുരേന്ദ്രന്‍ പറഞ്ഞു. വയനാട്ടിലെ വന്യ ജീവി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എക്‌സപയറി ഡേറ്റ് കഴിഞ്ഞ മന്ത്രിമാരെ കൊണ്ട് ഒന്നും നടക്കില്ല എന്നും സുരേന്ദ്രന്‍ പറഞ്ഞു.മന്ത്രിമാരായ എ കെ ശശീന്ദ്രനെയും കടന്നപ്പള്ളി രാമചന്ദ്രനെയും അധിക്ഷേപിച്ചായിരുന്നു കെ സുരേന്ദ്രന്റെ പരാമര്‍ശം. വയനാട്ടിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വനം മന്ത്രി പരാജയപ്പെട്ടു എന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. വനം-വന്യജീവി […]Read More