തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസില്‍ സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കും. നിലവില്‍ അദ്ദേഹത്തിനെതിരേ തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ച് ജസ്റ്റിസ് രാമചന്ദ്രന്‍ നായരെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പെരിന്തല്‍മണ്ണ പൊലീസാണ് ജസ്റ്റിസ് രാമചന്ദ്രന്‍നായരെ പ്രതിയാക്കി കേസെടുത്തത്. ഇതിനെതിരെ ഒരു കൂട്ടം അഭിഭാഷകര്‍ പ്രതിഷേധിച്ചിരുന്നു. പ്രാഥമിക അന്വേഷണം പോലും നടത്താതെയാണ് റിട്ട. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്തതെന്ന് അഭിഭാഷകര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയില്‍ ആരോപിച്ചിരുന്നു. […]Read More