ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി എന്നിവര്‍ രാജ്യസഭാ എംപിമാരായി. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസമായിരുന്നു ഇന്നലെ. മറ്റുപത്രികകള്‍ സമര്‍പ്പിക്കപ്പെടാത്തതിനാല്‍ ഇവരെ എതിരില്ലാതെ തെരഞ്ഞെടുത്തതായിപ്രഖ്യാപിക്കുകയായിരുന്നു.ജെ.പി. നദ്ദ ഗുജറാത്തില്‍ നിന്നും സോണിയ രാജസ്ഥാനില്‍ നിന്നുമാണ് രാജ്യസഭയിലെത്തുന്നത്. ബിജെപിയുടെ ചുന്നിലാല്‍ ഗരാസിയ, മദന്‍ റാത്തോഡ് എന്നിവരും രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തി. നദ്ദയെക്കൂടാതെ ബിജെപി നേതാക്കളായ ഗോവിന്ദ്ഭായ് ധോലാകിയ, ജസ്വന്ത് സിന്‍ഹ് പര്‍മര്‍, മായങ്ക് നായക് എന്നിവരും ഗുജറാത്തില്‍ നിന്ന് എതിരില്ലാതെ രാജ്യസഭയില്‍ എത്തി. മധ്യപ്രദേശില്‍ നിന്ന് […]Read More