ജയപരാജയങ്ങള്‍ക്കനുസരിച്ച് മുന്നണി മാറുന്ന സ്വഭാവം കേരള കോണ്‍ഗ്രസിനില്ലെന്ന് കേരള കോണ്‍ഗ്രസ്(എം) ചെയര്‍മാന്‍ ജോസ് കെ മാണി. മുന്നണി മാറ്റത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഇടതുപക്ഷത്തോടൊപ്പം ഉറച്ചുനില്‍ക്കുന്നുവെന്നും ബാക്കിയുള്ളതൊക്കെ പൊളിറ്റിക്കല്‍ ഗോസിപ്പുകളാണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.രാജ്യസഭാ സീറ്റ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമായി സി.പി.എമ്മിനെ അറിയിച്ചിട്ടുണ്ട്. സീറ്റ് വേണമെന്ന ആവശ്യം നേതാക്കള്‍ കേട്ടു. എല്‍.ഡി.എഫില്‍ ധാരണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.’കേരള കോണ്‍ഗ്രസിനെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി എന്നാണ് അന്നത്തെ യു.ഡി.എഫ്. കണ്‍വീനര്‍ ബെന്നി ബെഹനാന്‍ പറഞ്ഞത്. അതിനുശേഷം കേരളാ കോണ്‍ഗ്രസ് എടുത്ത […]Read More