കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ വിവിധ വാർഡുകളിൽ മഞ്ഞപ്പിത്തം വ്യാപകമായതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് തുടങ്ങി വിവിധ വകുപ്പുകളുടെ അടിയന്തര യോഗം ചേർന്നു. കുന്ദമംഗലം പ്രദേശത്ത് നടക്കുന്ന വിവിധ ഉത്സവങ്ങൾ, കല്യാണം, മറ്റു പൊതു ചടങ്ങുകൾ തുടങ്ങിയവ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ അറിയിക്കാനും ഇത്തരം ചടങ്ങിൽ മഞ്ഞപ്പിത്ത പ്രതിരോധ പ്രവർത്തനം നടപ്പാക്കാനും തീരുമാനിച്ചു. പഞ്ചായത്തിൽ പ്രവർത്തിക്കുന്ന അനധികൃത കരിമ്പ് ജ്യൂസ്, മുന്തിരി ജ്യൂസ് ഷെഡുകൾ എന്നിവ നിരോധിക്കുകയും ഇവ തുടർന്ന് പ്രവർത്തിച്ചാൽ […]Read More
Tags :jaundice
കോഴിക്കോട്: മഞ്ഞപ്പിത്ത വ്യാപനം ജില്ലയുടെ ആരോഗ്യ മേഖലയെ മുൾമുനയിൽ നിർത്തുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ പരസ്പരം പഴിചാരി ആരോഗ്യ വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ വകുപ്പും. ആഘോഷ പാർട്ടികളിലും വിതരണം ചെയ്യുന്ന ശീതള പാനീയങ്ങൾ, കൂൾ ബാറുകളിലും കട്ടുകളിലും കടകളിൽ വിൽക്കുന്ന പാനീയങ്ങൾ, ഹോട്ടലുകളിൽ തിളപ്പിച്ചാറാതെ വിതരണം ചെയ്യുന്ന കുടിവെള്ളം, വൃത്തിഹീനമായ രീതിയിൽ തയാറാക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷണം തുടങ്ങിയവയിലൂടെയാണ് മഞ്ഞപ്പിത്തം പടരുന്നതെന്ന് ഡോക്ടർമാർ വിലയിരുത്തുമ്പോഴും ഇത് നിയന്ത്രിക്കാൻ ശക്തമായ പരിശോധനകൾ നടത്തുന്നില്ല. പരിശോധന നടത്തേണ്ടത് ഭക്ഷ്യ […]Read More
പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിൽ മഞ്ഞപ്പിത്ത വ്യാപനം ഒരു മാസത്തോളമായിട്ടും നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തതിൽ നാട്ടുകാർ ആശങ്കയിൽ. വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലെ 300ഓളം കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു. ഓണാവധിക്കുശേഷം ഇവിടെ അധ്യയനം നടന്നിട്ടില്ല. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ക്ലാസ് പി.ടി.എകൾ നടത്തി ബോധവത്കരണം നടത്തി. വ്യാഴാഴ്ച മുതൽ അധ്യയനം നടത്താൻ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇതിനെതിരെ കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റിയും വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റിയും രംഗത്തുവന്നു. രോഗം നിയന്ത്രണവിധേയമാകാതെ സ്കൂൾ തുറന്നുപ്രവർത്തിപ്പിക്കരുതെന്നാവശ്യപ്പെട്ട് ഇരു പാർട്ടികളും വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് […]Read More
കോഴിക്കോട്: പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ മഞ്ഞപ്പിത്തം പടരുന്നു. 50ഓളം കുട്ടികള്‍ക്കാണ് മഞ്ഞപിത്തം സ്ഥിരീകരിച്ചത്. പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാന്‍ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകര്‍ന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായിട്ടുണ്ട്. പിന്നാലെ സ്കൂളിലെ മുഴുവന്‍ കുട്ടികളെയും പരിശോധിക്കാനും തീരുമാനിച്ചു.Read More