Cancel Preloader
Edit Template

Tags :Jammu and Kashmir

National

കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് 3 പേര്‍ മരിച്ചു, 4

ശ്രീനഗര്‍: ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ചസ്സാന പ്രദേശത്ത് കാര്‍ ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് 10 മാസം പ്രായമുള്ള കുഞ്ഞ് ഉള്‍പ്പെടെ മൂന്ന് പേര്‍ മരിക്കുകയും നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചസ്സാനയ്ക്ക് സമീപമുള്ള ചമാലു മോര്‍ഹിലാണ് അപകടമുണ്ടായതെന്നും മരിച്ചവര്‍ ഒരേ കുടുംബത്തില്‍പ്പെട്ടവരാണെന്നും പൊലിസ് പറഞ്ഞു. റിയാസിയില്‍ നിന്ന് ചസ്സാനയിലേക്ക് പോവുകയായിരുന്ന സ്വകാര്യ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പ്രദേശവാസികളാണ് മൂന്ന് പേരെയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായി കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി […]Read More

National

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; രണ്ട് പേർക്ക് വെടിയേറ്റു

ശ്രീന​ഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾക്ക് വെടിയേറ്റു. സോഫിയാൻ (25), ഉസ്മാൻ മാലിക് (25) എന്നിവർക്കാണ് ഭീകരരുടെ വെടിയേറ്റത്. ഇരുവരും ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശികളാണ്. ഇവരെ ശ്രീനഗറിലെ ജെവിസി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുദ്​ഗാമിലാണ് സംഭവം. സോഫിയാനും ഉസ്മാനും ജലശക്തി വകുപ്പിൽ ദിവസ വേതനക്കാരായി ജോലി ചെയ്തുവരികയായിരുന്നു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നാണ് വിവരം. വിവരമറിഞ്ഞ് സുരക്ഷാസേന സ്ഥലത്തെത്തി ഭീകരർക്കായി തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ 12 ദിവസത്തിനിടെ സെൻട്രൽ കശ്മീരിൽ പ്രദേശവാസികൾ അല്ലാത്തവർക്ക് നേരെ […]Read More

National

ജമ്മുകശ്മീര്‍ ഭീകരാക്രമണത്തില്‍ മരണസംഖ്യ ഏഴായി

ശ്രീനഗര്‍: ജമ്മു കശ്മിരിലെ ബാരമുല്ലയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി. ആറ് തൊഴിലാളികളും ഒരു ഡോക്ടറുമാണ് കൊല്ലപ്പെട്ടിരിക്കുന്നത്. തുരങ്ക നിര്‍മാണത്തിനെത്തിയ തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സോനാമാര്‍ഗ് മേഖലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. സുരക്ഷ സേന സംഭവ സ്ഥലത്ത് എത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. സോനാമാര്‍ഗ് മേഖലയില്‍ സെഡ്‌മൊഹാര്‍ തുരങ്കനിര്‍മാണത്തിന് എത്തിയ തൊഴിലാളികളുടെ താമസസ്ഥലത്താണു വെടിവെപ്പു നടന്നത്. ജോലി കഴിഞ്ഞ് എല്ലാവരും ക്യാംപിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഈ സാഹചര്യത്തില്‍ മരണസംഖ്യ ഉയര്‍ന്നേക്കാനാണ് സാധ്യതയെന്നും റിപോര്‍ട്ട്. തൊഴിലാളികള്‍ക്ക് […]Read More

National Politics

ജമ്മു കാശ്മീരിൽ ജനം വിധി എഴുതുന്നു; ആദ്യ ഘട്ടത്തിൽ

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിൽ ആദ്യ ഘട്ട പോളിംഗ് ആരംഭിച്ചു. 24 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങൾ, കശ്മീർ മേഖലയിലെ 16 മണ്ഡലങ്ങൾ എന്നിങ്ങനെയാണ് ഇന്ന് പോളിംഗ് നടക്കുക. 219 സ്ഥാനാർഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. 24 മണ്ഡലങ്ങളിലായി ആകെ 23 ലക്ഷം വോട്ടർമാർ ആണ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ് നടക്കുക. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭീകരാക്രണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് എല്ലാ മണ്ഡലങ്ങളിലും […]Read More

National

ജമ്മു കശ്മീരില്‍ തുടര്‍ച്ചയായി രണ്ടു തവണ ഭൂചലനം

ശ്രീനഗര്‍: ജമ്മു കശ്മീര്‍ തുടര്‍ച്ചയായി രണ്ടു തവണ നേരിയ ഭൂചലനം. വടക്കന്‍ കശ്മീരിലെ ബരാമുള്ള മേഖലയിലാണ് ചൊവ്വാഴ്ച രാവിലെ 6.45 ന് ആദ്യ ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് ശേഷം മിനിറ്റുകള്‍ക്കകം രണ്ടാമത്തെയും കുലുക്കം അനുഭവപ്പെട്ടു. രണ്ടാമത്തെത്ത് 4.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. എന്നാല്‍ പ്രദേശത്ത് നാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.Read More

National

ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കശ്മീരിൽ അതീവ ജാഗ്രത

ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ മേഖല അതീവ ജാഗ്രത. ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടരുകയാണ്. ആക്രമണത്തിൽ ഒരു വ്യോമസേന സൈനികൻ വീര്യമൃത്യു വരിച്ചിരുന്നു. ഒരു സൈനികന്‍റെ നില ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ മറ്റ് മൂന്ന് പേരുടെ നില തൃപ്തികരമാണ്. രണ്ടു സൈനിക വാഹനങ്ങളിലായി സഞ്ചരിച്ച സൈനികർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഈ മേഖലയിൽ മെയ് 25 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉണ്ടായ ആക്രമണത്തെ ഏറെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നത് […]Read More

National

ജമ്മു കശ്മീരില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ഉണ്ടായ ആക്രമണത്തിൽ

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സൈനികൻ മരിച്ചു . അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. പൂഞ്ചിലെ സുരന്‍കോട്ടയില്‍ വ്യോമസേന അംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച വൈകുന്നേരം പൂഞ്ചിലെ സുരന്‍കോട്ട് മേഖലയിലെ സനായി ടോപ്പിലേക്ക് നീങ്ങുകയായിരുന്ന വ്യോമസേനയുടെ വാഹനങ്ങള്‍ക്ക് നേരെ നാല് ഭീകരര്‍ വെടി ഉതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതല്‍ സൈനികരെ വിന്യസിച്ചു. ഭീകരര്‍ സമീപത്തെ കാട്ടിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് സൂചന. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ് . […]Read More

National

ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു

ജമ്മു കശ്മീർ പീപ്പിള്‍സ് ഫ്രീഡം ലീഗിനെ നിരോധിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കടുത്ത നടപടി സ്വീകരിച്ചത്. ജമ്മു കശ്മീരിൽ ഭീകരവാദ പ്രവർത്തനങ്ങള്‍ക്ക് പിന്തുണ നല്‍കിയെന്നും, ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളില്‍ ഏർപ്പെട്ടുവെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടപടി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് സംഘടനയെ നിരോധിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലാണ് അറിയിച്ചത്. ഭീകര സംഘടനകളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മോദി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞുRead More