Cancel Preloader
Edit Template

Tags :Jain University

Kerala

ഉഷ്ണകാല ആര്‍ടിക് പര്യവേഷണം വിജയകരമായി പൂര്‍ത്തിയാക്കി ജെയിന്‍ യൂണിവേഴ്‌സിറ്റി

കൊച്ചി: ഇന്ത്യയുടെ ഉഷ്ണകാല ആര്‍ടിക് പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി. അസോസിയേറ്റ് പ്രൊഫസറും സ്‌കൂള്‍ ഓഫ് കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ഐടി ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ. ഫെലിക്‌സ് എം ഫിലിപ് ഉള്‍പ്പെടെ എട്ട് പേരടങ്ങിയ സംഘമായിരുന്നു ഇന്ത്യയുടേത്. രണ്ടാം തവണയും ഉഷ്ണകാല പര്യവേഷണത്തില്‍ പങ്കുചേര്‍ന്ന ഡോ. ഫെലിക്‌സ് ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെയെത്തി. ഇദ്ദേഹത്തെ കൂടാതെ, രണ്ട് മലയാളി ഗവേഷകര്‍ കൂടി സംഘത്തിലുണ്ടായിരുന്നു. ഉഷ്ണകാലത്ത് ദ്രുവമേഖലയിലെ ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ […]Read More

Sports

ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി ജെയിന്‍ യൂണിവേഴ്‌സിറ്റി

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഡീംഡ്-ടു-ബി യൂണിവേഴ്‌സിറ്റികളില്‍ ഒന്നായ ജെയിന്‍ യൂണിവേഴ്‌സിറ്റി കേരള ക്രിക്കറ്റ് ലീഗിലെ ടീമായ ട്രിവാന്‍ഡ്രം റോയല്‍സിന്റെ സ്‌പോണ്‍സറായി. അദാനി ഗ്രൂപ്പാണ് ടീമിന്റെ മുഖ്യ സ്‌പോണ്‍സര്‍. കൂടാതെ കല്യാണ്‍ ജ്വല്ലേഴ്‌സും ഒരു സ്‌പോണ്‍സറാണ്. യൂണിവേഴ്‌സിറ്റിയുടെ ന്യൂ ഇനീഷ്യേറ്റിവ്‌സ് ഡയറക്ടര്‍ ഡോ. ടോം ജോസഫ് ടീമിന്റെ സഹ ഉടമയുമാകും. സെപ്റ്റംബര്‍ 2-ന് കേരള ക്രിക്കറ്റ് ലീഗ് മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെയാണ് ഈ പുതിയ സംഭവവികാസം. രാജ്യത്ത് സ്‌പോര്‍ട്‌സിന് ഗണ്യമായ പ്രോത്സാഹനം നല്‍കുന്ന മുന്‍നിര യൂണിവേഴ്‌സിറ്റികളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ്-ടു-ബി […]Read More

Kerala

വയനാട് ദുരന്തം: സൗജന്യ നൈപുണ്യ പരിശീലനത്തിന് വയനാട്ടില്‍ അന്താരാഷ്ട്ര

@ ദുരിതബാധിത മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം സൗജന്യമായി നല്‍കും കൊച്ചി: വയനാട് ദുരിതബാധിത മേഖലയിലെ പുതുതലമുറയ്ക്ക് സുരക്ഷിത ഭാവി ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സൗജന്യമായി നൈപുണ്യ പരിശീലനം നല്‍കുന്ന അന്താരാഷ്ട്ര സ്‌കില്ലിങ് സെന്റര്‍ വയനാട്ടില്‍ സ്ഥാപിക്കുമെന്ന് ജെയിന്‍ യൂണിവേഴ്‌സിറ്റി. ദുരിതബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയില്‍ വയനാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ യുവാക്കളെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. പ്രകൃതി ദുരന്തത്തില്‍ ഉറ്റവരെയും ജീവിതമാര്‍ഗവും നഷ്ടമായവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി പ്രഖ്യാപിച്ചതെന്ന് […]Read More

Kerala

ചിത്രകലാകാരന്മാര്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് മനോഹര

കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് അതിമനോഹര ചിത്രങ്ങള്‍. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ക്യാമ്പസില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശില്‍പശാലയിലാണ് 25 ഓളം കലാകാരന്മാര്‍ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദര്‍ശനം നടന്നത്. ഗുജറാത്ത്, ഒറീസ, മഹാരാഷ്ട്ര, അസം, രാജസ്ഥാന്‍, കശ്മീര്‍, ഗോവ എന്നിവടങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സര്‍ഗാത്മക സൃഷ്ടികള്‍ […]Read More