ക്രിക്കറ്റ് ആവേശത്തെ വാനോളമുയർത്താൻ ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ ഇന്ന് ആരംഭിക്കും. 17-ാം സീസണിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സും (സിഎസ്‌കെ) റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരും (ആർസിബി) ഏറ്റുമുട്ടും. പതിവുപോലെ രാത്രി എട്ട് മണിക്കാണ് ഉദ്ഘാടന മത്സരം നടക്കുക. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയമാണ് ഐപിഎൽ 2024 പൂരത്തിന്റെ തുടക്കത്തിന് ആതിഥേയത്വം വഹിക്കുന്നത്. ഐപിഎല്ലിലെ സ്റ്റാർ ടീമുകൾ ആദ്യമത്സരത്തിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ സ്റ്റേഡിയം മഞ്ഞയും ചുവപ്പും നിറത്തിൽ പൂത്തുലയും. ഇനി രണ്ട് മാസക്കാലം ഇന്ത്യൻ ക്രിക്കറ്റിന്റെ ഉത്സവദിനങ്ങളാകും. […]Read More