Cancel Preloader
Edit Template

Tags :Investigation started

Kerala

കൊടുവള്ളിയിൽ നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കൊടുവള്ളിയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളി ആണെന്ന് സംശയിക്കുന്നു. മിനി സിവിൽ സ്റ്റേഷന് താഴെയുള്ള കെട്ടിടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. മരണം സംഭവിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. തറയിൽ രക്തം വാര്‍ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.Read More

Kerala

പൊന്നാനി ബോട്ട് അപകടം; അന്വേഷണം തുടങ്ങി

പൊന്നാനിയിൽ കടലിൽ കപ്പൽ ബോട്ടിലിടിച്ച് രണ്ട് പേർ മരിച്ച അപകടത്തിൽ അന്വേഷണം തുടങ്ങി കോസ്റ്റൽ പൊലീസ്. ബോട്ടിൽ ഇടിച്ച കപ്പലിലെ ജീവനക്കാരെ ഇന്ന് ചോദ്യം ചെയ്യും. കോസ്റ്റൽ പൊലീസ് കസ്റ്റഡിയിലെടുത്ത കപ്പൽ ഇന്നലെ വൈകിട്ടോടെ ഫോർട്ട് കൊച്ചി തീരത്ത് എത്തിച്ചിരുന്നു. ഫോറൻസിക് സംഘവും ഇന്ന് കപ്പലിൽ പരിശോധന നടത്തും. വില്ലിംഗ്ടൺ ഐലൻഡിലെ Q10 ടെർമിനലിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും മരണത്തിന് ഇടയാക്കിയതിനുമാണ് കപ്പലിലെ ജീവനക്കാർക്കെതിരെ കേസ്. ലക്ഷദ്വീപിലേക്ക് ചരക്കുമായി പോകും വഴിയാണ് സാഗർ യുവരാജ് […]Read More