മലപ്പുറം: മലപ്പുറം താനൂർ ബോട്ടപകടത്തിൽ അന്വേഷണ കമ്മീഷൻ തെളിവെടുപ്പ് തുടങ്ങി.103 സാക്ഷികളെയാണ് തെളിവെടുപ്പിനായി കമ്മീഷൻ വിളിപ്പിച്ചിരിക്കുന്നത്. ജസ്റ്റിസ് വികെ മോഹനൻ അധ്യക്ഷനായ അന്വേഷണ കമ്മീഷനാണ് തെളിവെടുപ്പ് ആരംഭിച്ചത്. കമ്മീഷനു മുന്നിൽ ഹാജരാകാൻ 103 സാക്ഷികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ ഇന്നലെ ആരംഭിച്ച തെളിവെടുപ്പ് ജനുവരി 30 ന് പൂർത്തിയാക്കും. ബോട്ടപകടത്തിന് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷണമാണ് കമ്മീഷൻ്റെ ലക്ഷ്യം. അപകടം നടന്ന് രണ്ട് വർഷമാകുമ്പോഴും കമ്മീഷൻ കാര്യമായ ഇടപെടലുകൾ നടത്തിയില്ല എന്ന പരാതികൾ […]Read More
Tags :investigation
കാസര്‍കോട്: നായന്മാര്‍മൂല ആലമ്പാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതില്‍ ആരോഗ്യവകുപ്പ് അന്വേഷണമാരംഭിച്ചു. പാലിന്റെയും മറ്റ് ഭക്ഷ്യവസ്തുക്കളുടേയും സാംപിളുകള്‍ ഇന്ന് ശേഖരിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തിലാണ് അന്വേഷണം. അതേസമയം, സ്‌കൂളിലെ പാല്‍വിതരണം നിര്‍ത്തിവച്ചു. ആലമ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 30 ഓളം വിദ്യാര്‍ഥികളെയാണ് സ്‌കൂളില്‍ നിന്ന് വിതരണം ചെയ്ത പാല്‍ കുടിച്ചതിന് പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ ചെങ്കളയിലെ സഹകരണാശുപത്രിയിലും വിദ്യാനഗറിലെയും ആശുപത്രികളിമാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ഏതാനും കുട്ടികളെ പ്രാഥമിക ശുശ്രൂഷക്കു ശേഷം വിട്ടയച്ചു. […]Read More
പാലക്കാട്: പാലക്കാട് നിയോജക മണ്ഡലത്തില്‍ വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ അന്വേഷണം ആരംഭിച്ചു. പാലക്കാട് കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. തഹസില്‍ദാര്‍ക്കാണ് അന്വേഷണ ചുമതല. തെരഞ്ഞെടുപ്പ് അവസാനഘട്ടത്തിലെത്തി നില്‍ക്കെയാണ് വ്യാജവോട്ടര്‍ ആരോപണമുയരുന്നത്. ഉമുന്നണികളെല്ലാം തന്നെ പരസ്പരം ആരോപണമുന്നയിച്ചതോടെ വിവാദം കത്തിപ്പടര്‍ന്നു. ലോക്സഭാ തെരഞ്ഞെുപ്പ് കാലത്ത് പോലും മറ്റ് സ്ഥലങ്ങളില്‍ വോട്ടുള്ള ആളുകള്‍ക്ക് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് വോട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. വിഷയത്തില്‍ സി.പി.എം ഉള്‍പ്പടെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ അടുത്ത […]Read More
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പി.പി.ദിവ്യക്കെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി പൊലിസിന്റെ അന്വേഷണ റിപ്പോര്‍ട്ട് . നവീന്‍ ബാബുവിനെ അവഹേളിക്കുക എന്ന ലക്ഷ്യത്തോടെയാണ് ദിവ്യ യാത്രയയപ്പ് യോഗത്തിന് എത്തിയതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. പൊലിസിന് ലഭിച്ച മൊഴികളും ആത്മഹത്യാപ്രേരണ കുറ്റം ഉറപ്പിക്കുന്നതാണ്. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് വീഡിയോ പ്രചരിപ്പിച്ചത് പി.പി ദിവ്യയാണെന്ന് ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് കൈമാറും. കലക്ടര്‍ അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് […]Read More
പത്തനംതിട്ട: അഴിമതി ആരോപണത്തെ തുടർന്ന് കണ്ണൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം. നവീനെതിരെ അഴിമതി ആരോപണമുന്നയിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴിയെടുക്കും. അന്വേഷണത്തിന് കണ്ണൂർ പൊലീസ് പത്തനംതിട്ടയിലേക്ക് എത്തും. അതേ സമയം, കണ്ണൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ എഡിഎം നവീൻ ബാബുവിന്റെ സംസ്കാരം ഇന്ന് പത്തനംതിട്ട മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും. 9:30 മണിയോടെ മൃതദേഹം മോർച്ചറിയിൽ നിന്ന് കളക്ടറേറ്റിൽ എത്തിച്ചു. പത്തുമണി മുതൽ […]Read More
കോഴിക്കോട്: സ്വകാര്യ ബസ് ജീവനക്കാരുടെ കൈയാങ്കളിക്കും സംഘർഷങ്ങൾക്കുമെതിരെ നടപടിയുമായി പൊലീസ്. ബസ് തൊഴിലാളികൾക്കിടയിൽ ലഹരി ഉപയോഗം വർധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിൽ അതിക്രമം വർധിക്കുകയാണെന്ന് തൊഴിലാളികൾക്കിടയിലും ബസ് ഉടമകൾക്കിടയിലും അഭിപ്രായമുയർന്നിരുന്നു. ഇതേത്തുടർന്നാണ് പരിശോധന കർശനമാക്കുന്നത്. തൊഴിലാളികളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും പരിശോധനകൾക്കും തങ്ങൾ എതിരല്ലെന്ന് ബസ് ഉടമകൾ അറിയിക്കുകയും ചെയ്തിരുന്നു. ബസ് സമയം സംബന്ധിച്ച് അടിക്കടി തർക്കങ്ങൾ ഉണ്ടാകുന്നത് യാത്രക്കാർക്കും ഏറെ പ്രയാസമാകുകയാണ്. യാത്രക്കിടെ ബസുകൾ നടുറോഡിൽ തടഞ്ഞുനിർത്തിയാണ് കൂട്ടംകൂടിയുള്ള അടിപിടിയും അക്രമവും തുടരുന്നത്. പൊലീസിനുപോലും നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിലാണ് കാര്യങ്ങൾ. […]Read More
കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരായ പീഡനക്കേസില്‍ പൊലിസിന്റെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. പ്രാഥമിക വിവര ശേഖരണം പൂര്‍ത്തിയാക്കിയ ശേഷം നിവിന്‍ പോളി അടക്കമുള്ള പ്രതികളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ ചെങ്ങമനാട് പൊലിസ് രജിസ്റ്റര്‍ ചെയ്ത അലന്‍സിയറിനെതിരായ ലൈംഗിക അതിക്രമ കേസും പ്രത്യേകസംഘം അന്വേഷിക്കും. അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് ദുബൈയിലേക്ക് വിളിച്ചു വരുത്തിയ ശേഷം നടന്‍ നിവിന്‍ പോളി അടക്കമുള്ളവര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നായിരുന്നു നേര്യമംഗലം സ്വദേശിയായ […]Read More
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാൻ ശുപാര്‍ശ ചെയ്ത കത്ത് പുറത്തായതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പൊലീസിനോടും ജയിൽ വകുപ്പിനോടും സംഭവം അന്വേഷിക്കാൻ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ജയിൽ വകുപ്പിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് ജയിൽ വകുപ്പ് ഡിഐജിയും പൊലീസിൽ നിന്നാണോ കത്ത് ചോര്‍ന്നതെന്ന് കണ്ണൂര്‍ ഡിഐജിയും അന്വേഷിക്കും. അണ്ണൻ സിജിത്. ടികെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള […]Read More
കോഴിക്കോട്: പിഎസ്‍സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കൊട്ടൂളിയാണ് കോഴ വാങ്ങിയതെന്നാണ് ആരോപണം. സംഭവത്തില്‍ പരാതിക്കാരുടെ മൊഴിയും രേഖപ്പെടുത്തി. കോഴ ആരോപണം സംബന്ധിച്ച് മന്ത്രി മുഹമ്മദ് റിയാസ് ഉള്‍പ്പെടെ പാര്‍ട്ടിക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. പ്രമോദ് കൊട്ടൂളിക്കെതിരെ നടപടിക്ക് നാലംഗ കമ്മീഷനെയും സിപിഎം നിയോഗിച്ചു. ആരോപണത്തിന് പിന്നാലെ പ്രമോദിനെ സിപിഎം, സിഐടിയു പദവികളിൽ നിന്ന് നീക്കാനും സിപിഎം […]Read More
ആലപ്പുഴ: മാന്നാറില്‍ യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയ സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പെട്ടിട്ടുണ്ടോ എന്നും അന്വേഷണം. അന്വേഷണസംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി 21 അംഗ പൊലിസ് സംഘമാണ് കേസ് അന്വേഷിക്കുക. അന്വേഷണത്തിന്റെ നേതൃത്വം ജില്ലാ പൊലിസ് മേധാവി ചൈത്ര തെരേസ ജോണ്‍ തന്നെ വഹിക്കും. അതിനിടെ, കേസിലെ ഒന്നാം പ്രതിയും കലയുടെ ഭര്‍ത്താവുമായ അനില്‍ ഇസ്‌റാഈലില്‍ ചികിത്സയിലാണെന്നാണ് സൂചന. ഇയാള്‍ അവിടെ ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. രക്തസമ്മര്‍ദം കൂടിയെന്നും മൂക്കില്‍ നിന്ന് രക്തം വന്നെന്നുമാണ് […]Read More