Cancel Preloader
Edit Template

Tags :INSAT 3DS launched

National Tech

ഇന്‍സാറ്റ് 3 ഡിഎസ് വിക്ഷേപിച്ചു; ദൗത്യം വിജയകരമെന്ന് ISRO

ഇന്ത്യയുടെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹമായ INSAT-3DS ഭ്രമണപഥത്തിൽ. ജിഎസ്എൽവി എഫ് 14 റോക്കറ്റ് മൂന്ന് സ്റ്റേജുകളും വിജയകരമായി പൂർത്തിയാക്കി. ദൗത്യം വിജയകരമാണെന്നും ഇൻസാറ്റ് ത്രീ ഡിഎസ് നൂതന സങ്കേതങ്ങളുള്ള സാറ്റലൈറ്റാണെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് പ്രതികരിച്ചു. ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിച്ചു. 18.7 മിനിറ്റുകൾ കൊണ്ടാണ് ദൗത്യം പൂർത്തിയാക്കിയത്. കാലാവസ്ഥാപ്രവചനത്തിൽ കൂടുതൽ കൃത്യത ആർജ്ജിക്കുകയാണ് INSAT-3DSന്റെ ലക്ഷ്യം. നിലവിൽ INSAT 3D, INSAT 3DR, ഓഷ്യൻ സാറ്റ് എന്നീ ഉപഗ്രഹങ്ങളാണ് ഇന്ത്യ […]Read More

National

കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് വിക്ഷേപണം ഇന്ന്

കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനായി ഐ.എസ്.ആർ.ഒ നിർമ്മിച്ച അത്യാധുനിക കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം ഇൻസാറ്റ് 3ഡി.എസ് ഇന്ന് വിക്ഷേപിക്കും. ജി.എസ്.എൽ.വി എഫ്-14 ആണ് വിക്ഷേപണ വാഹനം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് വൈകീട്ട് 5.35-നാണ് വിക്ഷേപണം നടക്കുക. കാലാവസ്ഥ പ്രവചനത്തിനും, പ്രകൃതി ദുരന്തങ്ങളുടെ മുന്നറിയിപ്പിനും ഉപഗ്രഹം മുതൽക്കൂട്ടാകുമെന്നാണ് കരുതുന്നത്. കാട്ടു തീ വരെ തിരിച്ചറിയാനും, മേഘങ്ങളുടെ സഞ്ചാരവും സമുദ്രത്തിലെ മാറ്റങ്ങളും മനസിലാക്കാനും ഇൻസാറ്റ് 3ഡി.എസ് നൽകുന്ന വിവരങ്ങളിലൂടെ സാധിക്കും. ജി.എസ്.എൽ.വിയുടെ പതിനാറാം ദൗത്യമാണ് ഈ വിക്ഷേപണം.Read More